അതേസമയം, സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തതിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. കൊലപാതകം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും ഷുഹൈബിന്‍റെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിട്ടില്ല. ഷുഹൈബിന് നേരത്തെ വധ ഭീഷണിയുണ്ടായിരുന്നതായും ഒരു മാസം മുമ്പ് സി.ഐ.ടി.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ ജയിലില്‍ വെച്ച് അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്നും ഷുഹൈബിന്‍റെ പിതാവ് മുഹമ്മദ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 10.45ഓടെയാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. തെരൂരിലെ തട്ടുകടയില്‍ ഷുഹൈബ് സുഹൃത്തുക്കളായ പള്ളിപ്പറമ്പത്ത് നൗഷാദ് (29), റിയാസ് മന്‍സിലില്‍ റിയാസ് (27) എന്നിവര്‍ക്കൊപ്പം ചായ കുടിച്ചുകൊണ്ടിരിെക്ക കാറിലെത്തിയസംഘം കടക്കുനേരേ ബോംബെറിഞ്ഞശേഷം ഷുഹൈബിനെ വെട്ടി പരിക്കേല്പിക്കുകയായിരുന്നു.
ആഴ്ചകള്‍ക്കുമുമ്പ് എടയന്നൂരില്‍ കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫിസ് തകര്‍ക്കപ്പെടുകയും ഇതേതുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഷുഹൈബ് ഉള്‍പ്പെടെ നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകരും രണ്ടു സി.പി.എം പ്രവര്‍ത്തകരും റിമാൻഡിലായിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ