ചൊവ്വാഴ്ച, ഫെബ്രുവരി 27, 2018
മണ്ണാര്‍ക്കാട്ട് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച നടത്തിയ ഹര്‍ത്താലില്‍ ആക്രമണം നടത്തിവരെ നേതാവ് ഇടപ്പെട്ട് ബലമായി മോചിപ്പിച്ചു. പോലീസ് സ്റ്റേഷനില്‍ നിന്നാണ് ലീഗ് നേതാവ് റിയാസ് നാലകത്ത് ഇടപ്പെട്ട് ഇവരെ ബലമായി മോചിപ്പിച്ചത്. മൂന്നു പ്രതികളെയാണ് ഇറക്കിക്കൊണ്ടു പോയത്.

മണ്ണാര്‍ക്കാട് വ്യാപര സ്ഥാപനത്തില്‍ കയറി ഒരു സംഘം ആളുകള്‍ കുന്തിപ്പുഴ സ്വദേശി സഫീറിനെ (22) കൊന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താലില്‍ വ്യാപകമായ ആക്രമസംഭവങ്ങള്‍ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു

സിപിഐ-മുസ്ലീംലീഗ് സംഘര്‍ഷത്തെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ വറോടന്‍ സിറാദുദ്ദിന്റെ മകനുമായ സഫീര്‍ കൊല്ലപ്പെട്ടത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ