ചൊവ്വാഴ്ച, ഫെബ്രുവരി 27, 2018
അജാനൂർ: പഞ്ചായത്ത് യൂത്ത് ലീഗ്- എം. എസ്. എഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മണ്ണാർക്കാടുള്ള എം.എസ്.എഫ് പ്രവർത്തകൻ സഫീറിനെ സി.പി.ഐ കാപാലികർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മാണിക്കോത്ത് മുതൽ ചാമുണ്ഡിക്കുന്ന് വരെ പ്രകടനം നടത്തി. യുവജനക്കൂട്ടം അണിനിരന്ന പ്രകടനത്തിൽ, കമ്മ്യൂണിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതിഷേധമിരന്പി. തുടർന്ന് നടന്ന പ്രതിഷേധ സദസ്സ്, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സന മാണിക്കോത്തിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന കൌൺസിലർ ബഷീർ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സലീം ബാരിക്കാട് സ്വാഗതം പറഞ്ഞു.ഹമീദ് ചേരക്കാടത്ത്,നൌഷാദ് കൊത്തിക്കാൽ സംസാരിച്ചു. കെ.കെ.ബദറുദ്ദിൻ, റിയാസ് മുക്കൂട്  ഉനൈസ് മുബാറക്ക്, ഉബൈദ്  മാണിക്കോത്ത്, നദീർ കൊത്തിക്കാൽ, ജാബിർ.പി.സി, ഇക്ബാൽ വെള്ളിക്കോത്ത്,എംപി നൗഷാദ്, അയ്യൂബ് ഇഖ്ബാൽ നഗർ, മുഹമ്മദലി പീടികയിൽ, അബുബക്കർ മാണിക്കോത്ത്, അബൂബക്കർ ഖാജ, വൺഫോർ അഹമ്മദ് ,ഫൈസൽ ചിത്താരി, ഇർഷാദ്.സി.കെ, നസീം മീത്തൽപുരയിൽ , മുർഷിദ് സൌത്ത് ചിത്താരി എന്നിവർ  സംബന്ധിച്ചു   എം.എസ്.എഫ് ജനറൽ സെക്രട്ടറി എം.സി. മുർഷിദ് ചിത്താരി നന്ദി പറഞ്ഞു. പ്രകടനത്തിന് യൂത്ത് ലീഗ്- എം. എസ്. എഫ് നേതാക്കൾ നേതൃത്വം നൽകി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ