ബുധനാഴ്‌ച, ഫെബ്രുവരി 28, 2018
ന്യൂഡല്‍ഹി: ഹജ്‌ തീര്‍ഥാടനയാത്രയ്‌ക്കുള്ള വിമാനക്കൂലി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. കൊച്ചിയില്‍നിന്നു ഹജ്‌ജിനു പോയി തിരിച്ചെത്തുന്നതിന്‌ 30,519 രൂപയാണു കുറയുക. 2013-14ല്‍ 1,04,950 രൂപ വേണ്ടിയിരുന്നിടത്ത്‌ ഇനി 74,437 രൂപ മതിയാകും. 
ഹജ്‌ സബ്‌സിഡി നിര്‍ത്തലാക്കി ഒരു മാസത്തിനു ശേഷമാണ്‌ അതിന്‍െ്‌ ഇരട്ടിയിലേറെ യാത്രക്കൂലിയിനത്തില്‍ കുറച്ചത്‌. എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്‌, ഫ്‌ളൈനാസ്‌ വിമാനങ്ങളിലാണു യാത്രാക്കൂലിയില്‍ ഇളവു ലഭിക്കുക. ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍നിന്നാണു ഹജ്‌ സര്‍വീസ്‌ നടത്തുന്നത്‌. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനു പകരം ശാക്‌തീകരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി മുന്‍കൈയെടുത്താണു നിര്‍ണായക തീരുമാനമെന്നു കേന്ദ്രമന്ത്രി മുഖ്‌താര്‍ അബ്ബാസ്‌ നഖ്‌വി പറഞ്ഞു. ഹാജിമാരെ സാമ്പത്തികമായും രാഷ്‌ട്രീയമായും ദുരുപയോഗിച്ചിരുന്ന യു.പി.എ. സര്‍ക്കാര്‍നയം അവസാനിപ്പിച്ചെന്നും നഖ്‌വി അവകാശപ്പെട്ടു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ