കണ്ണൂര്‍: രാഷ്ര്ടീയ കൊലപാതങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ മാമുക്കോയ. രാഷ്ര്ടീയ കൊലപാതകങ്ങള്‍ നിര്‍ത്തി വേണമെങ്കില്‍ ഇടവഴിയില്‍ കൊണ്ടുപോയി രണ്ട് അടികൊടുത്തോളൂവെന്ന് മാമുക്കോയ പറഞ്ഞു. കണ്ണൂരില്‍ കൊലപാതക രാഷ്ര്ടീയം നടത്തുന്ന നേതൃത്വത്തോടാണ് മാമുക്കോയയുടെ അഭ്യര്‍ഥന. 'നമ്മള്‍ പരസ്പരം വെട്ടിമരിക്കാനുള്ളവരല്ല. സ്‌നേഹത്തോടെയും സമാധാനത്തോടെയും ഐക്യത്തോടെയും ഒന്നിച്ച് ജീവിച്ച് മരിക്കാനുള്ളവരാണെന്നും' അദേഹം പറഞ്ഞു.
കൊലപാതക രാഷ്ര്ടീയത്തിനെതിരെ സംസ്‌കാര സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സ്‌റ്റേഡിയത്തിനു മുന്നില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല നേതാക്കളില്ലാത്തത് കൊണ്ടാണ് രാഷ്ര്ടീയ കൊലപാതകങ്ങള്‍ പെരുകാന്‍ കാരണമെന്നും നേതാക്കള്‍ ആക്രമിക്കപ്പെടാത്തത് കൊണ്ടാണ് കൊല നിലയ്ക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
'അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. എന്നാല്‍, അപ്പോഴൊക്കെ വെട്ടുകയും കുത്തുകയും ചെയ്താല്‍ എങ്ങനെ മുന്നോട്ടുപോകും. ഭാവിതലമുറക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കുന്നതിനുള്ള അന്തരീക്ഷമൊരുക്കണം. ഈ കൊലപാതകങ്ങളൊന്നും കൈയബദ്ധങ്ങളല്ല. നേരത്തേ ലിസ്റ്റിട്ട് കൊലപ്പെടുത്തുകയാണ്', മാമുക്കോയ പറഞ്ഞു.
'ഇവിടെ കൊല്ലപ്പെടുന്നത് വളരെ പാവപ്പെട്ട ചെറുപ്പക്കാരാണ്. നമ്മള്‍ പരസ്പരം വെട്ടി മരിക്കാനുള്ളവരല്ല. സ്‌നേഹത്തോടെയും സമാധാനത്തോടെയും ഐക്യത്തോടെയും ഒന്നിച്ച് ജീവിച്ച് മരിക്കാനുള്ളവരാണ്. ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള ഭീകര സമരമുറകള്‍ എല്ലാ പാര്‍ട്ടികളും ഒഴിവാക്കണം. പണ്ടത്തെ നേതാക്കള്‍ എഴുത്തുകാരും കലാകാരന്മാരുമായിരുന്നു. അതില്ലാത്തതിന്റെ ഭവിഷ്യത്താണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും' മാമുക്കോയ പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ