ബുധനാഴ്‌ച, ഫെബ്രുവരി 28, 2018
തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍. മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്നും എട്ടു രൂപയാക്കി ഉയര്‍ത്തിയതാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ് പത്തില്‍ നിന്നും 11 രൂപയായി വര്‍ധിക്കും. അതേസമയം, വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും സ്ലാബ് അടിസ്ഥാനത്തില്‍ നേരിയ വര്‍ധന ഉണ്ടാകും.

സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് മന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മിനിമം നിരക്കില്‍ മാറ്റം വരുത്തിയത്. ഇതില്‍ തൃപ്തരാകാന്‍ ആദ്യഘട്ടത്തില്‍ ബസ് ഉടമകള്‍ തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് ഈ തീരുമാനവുമായി മുന്നോട്ടു പോകുകയായിരുന്നു. ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയിലും പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ