മാങ്ങാട് സൗഹൃദ വേദി സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണ്ണമെന്റ് മാർച്ച് 11ന്
മാങ്ങാട്: മാങ്ങാട് നന്മയുള്ള നാട് എന്ന സന്ദേശവുമായി മാങ്ങാട് സൗഹൃദ വേദി സംഘടിപ്പിക്കുന്ന മൂന്നാമത് ജില്ലാതല വോളിബോൾ ടൂർണ്ണമെന്റ് മാർച്ച് 11 ഞായർ രാവിലെ 10 മണി മുതൽ മാങ്ങാട് പ്രത്യേകം സജ്ജമാക്കിയ മേൽ ബാര ചന്ദ്രൻ മെമ്മോറിയൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. വിജയികൾക്ക് യഥാക്രമം 5000, 3000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കും. താൽപ്പര്യമുള്ള ടീമുകൾ മാർച്ച് ഒന്നിനു മുമ്പായി 9656614614 ( ഹസൻ മാങ്ങാട്), 9446679718 (മോഹനൻ മാങ്ങാട്) എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. മൽസരം പൂർണ്ണമായും പകൽ വെളിച്ചത്തിലായിരിക്കും. എട്ടു ടീമുകൾക്ക് മാത്രമായിരിക്കും അവസരം.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ