കണ്ണൂർ: ഒരിക്കലും ബി.ജെ.പിയിലേക്കോ സി.പി.എമ്മിലേക്കോ പോവില്ലെന്ന് കെ.സുധാകരൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയിൽ നിന്ന് ക്ഷണം കിട്ടിയെന്ന് തുറന്ന് പറഞ്ഞത് ധാർമ്മികത കൊണ്ടാണ്. താൻ ബി.ജെ.പിയിലേക്കെന്ന ഇടതു പക്ഷത്തിന്‍റെ പ്രചരണം ആരുടെയെങ്കിലും ഉള്ളിൽ തെറ്റിദ്ധാരണയുണ്ടാക്കിയെങ്കിൽ അത് ഉപേക്ഷിക്കണം പ്രസംഗങ്ങളിൽ താൻ ഏറിയ പങ്കും സംസാരിക്കുന്നത് ബി.ജെ.പിക്കെതിരെയാണ്. കണക്കുകൾ ഉദ്ധരിച്ച് ബി.ജെ.പി രാജ്യത്തുണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ പറയുന്ന തനിക്കെതിരെ സി.പി.എം രാഷ്ട്രീയ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സി.പി.എം ഫാസിസ്റ്റ് പാർട്ടിയാണെന്ന് പറഞ്ഞത് സി.പി.ഐ തന്നെയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. അതേസമയം തലശ്ശേരി കലാപം വീണ്ടും അന്വേഷിക്കണെന്ന് ആവശ്യപ്പെട്ട സുധാകരൻ കൈരളി ചാനൽ ചെയ്തത് മാധ്യമ വ്യഭിചാരമാണെന്നും ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
0 Comments