സ്വാതന്ത്ര്യം കിട്ടി, പോപ്പുലർ ഫ്രണ്ടിന് നന്ദി: ഹാദിയ

സ്വാതന്ത്ര്യം കിട്ടി, പോപ്പുലർ ഫ്രണ്ടിന് നന്ദി: ഹാദിയ

കോഴി​േക്കാട്​: ഒരുമിച്ചു ജീവിക്കാൻ വേണ്ടി നടത്തിയ നിയമപോരാട്ടത്തിൽ കൂടെ നിന്ന പോപ്പുലർ ഫ്രണ്ടിന്​ നന്ദിയെന്ന്​ ഹാദിയയും ഷെഫിൻ ജഹാനും. ​​കോഴിക്കോട്​ പോപ്പുലർ ഫ്രണ്ട്​ നേതാവ്​ ഇ. അബൂബക്കറിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു ഇരുവരും.

മുസ്​ലിമാകാൻ താൻ ആദ്യം മറ്റു സംഘടനകളെയാണ്​ സമീപിച്ചത്​. എന്നാൽ ​ആരും സഹായിച്ചില്ല. പോപ്പുലർ ഫ്രണ്ടാണ്​ സഹായിച്ചതെന്നും ഹാദിയ പറഞ്ഞു.

പ്രായപൂർത്തിയായ തങ്ങൾക്ക്​ സ്വന്തം തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്​. മറ്റു സംഘടനകളും സഹായങ്ങൾ നൽകയിട്ടുണ്ടെങ്കിലും അവകാശ സംരക്ഷണത്തിനായി നിയമ പോരാട്ടത്തിന്​ കൂടെ നിന്നത്​ പോപ്പുലർ ഫ്രണ്ടാണ് എന്ന്​ ഷെഫിൻ ജഹാൻ വ്യക്​തമാക്കി.

രാത്രി വളരെ വൈകിയാണ്​ നാട്ടി​െലത്തിയത്​. മൂന്നു ദിവ​സത്തെ അവധിമാത്രമേയുള്ളൂ. സുഹൃത്തുക്കളേയും മാതാപിതാക്കളെയും കാണേണ്ടതുണ്ട്​. അവധി കഴിഞ്ഞ്​ പോകുന്നതിന്​ മുമ്പ്​ മാധ്യമങ്ങളോട്​ വിശദമായി സംസാരിക്കു​െമന്നും ഹാദിയയും ഷെഫിനും വ്യക്​തമാക്കി.

Post a Comment

0 Comments