നോക്കുകൂലി ആവശ്യപ്പെട്ടാൽ ജാമ്യമില്ലാ കേസെടുക്കും: മന്ത്രി

നോക്കുകൂലി ആവശ്യപ്പെട്ടാൽ ജാമ്യമില്ലാ കേസെടുക്കും: മന്ത്രി

തിരുവനന്തപുരം: നോക്കുകൂലി പൂർണമായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നോക്കുകൂലി ആവശ്യപ്പെടുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. ചെയ്യാത്ത ജോലിക്ക് കൂലി വേണ്ടെന്നാണ് എല്ലാ തൊഴിലാളി സംഘടനകളുടെയും അഭിപ്രായം. നോക്കുകൂലി പ്രശ്നം പരിഹരിക്കാൻ 11 ജില്ലകളിൽ ഏകീകൃത ചുമട്ടുകൂലി നിശ്ചയിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ കൂലി ഉടൻ നിശ്ചയിക്കും. ഇത് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. അമിതകൂലി ഈടാക്കിയാൽ തൊഴിലാളികളുടെ രജിസ്‌ട്രേഷൻ കാർഡ് റദ്ദാക്കും. തൊഴിലുടമയെ അധിക്ഷേപിച്ചാൽ പരാതി പൊലീസിന് കൈമാറും. അസി.ലേബർ ഓഫീസർ ഇടപെട്ട് അമിതകൂലി തിരികെ വാങ്ങി നൽകും. നോക്കുകൂലി അവസാനിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി കളക്ടറുടെ നേതൃത്വത്തിൽ ജില്ലകളിൽ തൊഴിലാളി സംഘടനകളുടെ യോഗംവിളിക്കും. ഒരുപാർട്ടിയും നോക്കുകൂലി അംഗീകരിക്കുന്നില്ല. തൊഴിലാളികൾക്കിടയിൽ ശക്തമായ ബോധവത്കരണം നടത്തും. നിലവിലെ നിയമങ്ങൾ ഉപയോഗിച്ചുതന്നെ നോക്കുകൂലി പൂർണമായി അവസാനിപ്പിക്കുമെന്നും ആവർത്തിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്നും പാറക്കൽ അബ്ദുള്ളയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

Post a Comment

0 Comments