ശുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മാതാപിതാക്കൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് കമാല്‍ പാഷയാണ് കേസ് സിബിഐക്ക് വിടണമെന്ന് ഉത്തരവിട്ടിരുന്നത്. അന്വേഷണം സിബിഐ ഏല്‍പ്പിക്കണമെന്ന ശുഹൈബിന്റെ മാതാപിതാക്കളുടെ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് കേരളാ പോലീസിന് നേരെ രൂക്ഷവിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു.
എന്നാൽ പോലീസ് അന്വേഷണത്തില്‍ ഭയമുണ്ടെന്ന ഹര്‍ജിക്കാരുടെ പരാതിയെ വൈകാരികമായി സിംഗിള്‍ ബെഞ്ച് സ്വീകരിച്ചതാണ് കേസ് സിബിഐക്ക് വിടാന്‍ കാരണമായതെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു.
0 Comments