കുഞ്ഞിനെയും കൊണ്ട് പള്ളിയിലേയ്‌ക്കു പോയ യുവതിയെ കാണാതായി
കാഞ്ഞങ്ങാട്: രണ്ടു വയസുകാരിയായ കുഞ്ഞിനെയും കൊണ്ട് പള്ളിയിലേയ്‌ക്കു പോയ ഗള്‍ഫുകാരന്റെ ഭാര്യയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. സംഭവത്തില്‍ ചിറ്റാരിക്കാല്‍ പൊലീസ് അന്വേഷണം തുടങ്ങി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൗവ്വേനി, പള്ളിവിളയിലെ ഗള്‍ഫുകാരന്‍ സാജന്റെ ഭാര്യ ഷൈനി(35), മകള്‍ റിയ(2) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ 5.30 മുതല്‍ കാണാതായത്. മൂത്ത മകളെ ഭര്‍തൃവീട്ടിലാക്കിയ ശേഷമാണ് ഷൈനി പോയത്. ഏറെ വൈകിയിട്ടും പള്ളിയിലേയ്‌ക്ക് പോയ യുവതിയും കുഞ്ഞും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഏതാനും വസ്‌ത്രങ്ങള്‍ കൂടെ കൊണ്ടുപോയതായി വ്യക്തമായി. തുടര്‍ന്ന് സ്വന്തം വീടായ പത്തനംതിട്ട, അടൂരിലെ വീട്ടില്‍ അന്വേഷിച്ചുവെങ്കിലും അവിടെയും എത്തിയില്ലെന്നു വ്യക്തമായി. ഇതോടെയാണ് വീട്ടുകാര്‍ ചിറ്റാരിക്കാല്‍ പൊലീസില്‍ പരാതി നല്‍കിയത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ