വ്യാഴാഴ്‌ച, മാർച്ച് 01, 2018
ദേളി: ജാമിഅ സഅദിയ്യ അറബിയ്യ വിദ്യാഭ്യാസ സമുച്ചയത്തിന്റെ അക്കാദമിക്‌ ചീഫ്‌ അഡ്വൈസര്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട്‌ ചുമതലയേറ്റു. സമുന്ന്വയ വിദ്യാഭ്യാസം എന്ന ആശയത്തിന്‌ തുടക്കം കുറിച്ച്‌ പ്രവര്‍ത്തന പാദയില്‍ അരനൂറ്റാണ്ടിലേക്ക്‌ പാദമൂന്നുന്ന സഅദിയ്യയില്‍ മത രംഗത്ത്‌ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഭൗതിക സാങ്കേതിക രംഗത്ത്‌ എല്‍.കെ.ജി മുതല്‍ ഡിഗ്രി തലം വരെയുള്ള കോഴ്‌സുകളിലായി മെയിന്‍ കാമ്പസില്‍ ഏഴായിരത്തോളം വിദ്യാര്‍ത്ഥികളുണ്ട്‌. കൂടാതെ കുറ്റിക്കോലിലും ബാംഗ്ലൂരിലും ദുബായിലുമായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. കേരളത്തിന്‌ പുറമെ കര്‍ണ്ണാടക, തമിഴ്‌നാട്‌, ബീഹാര്‍, ഉത്തര്‍പ്രദേശ്‌, ഗുജറാത്ത്‌, ജാര്‍ഗന്ധ്‌, ആന്ധ്രാപ്രദേശ്‌, കാശ്‌മീര്‍, ഹരിയാന, ലക്ഷദ്വീപ്‌ തുടങ്ങി സംസ്ഥാനത്തിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ മലയാളം, ഇംഗ്ലീഷ്‌, കന്നട സ്‌കൂളുകളും അറബി, ഉറുദു, ഇംഗ്ലീഷ്‌, പാരിസി ഭാഷാ പഠനത്തിന്‌ പ്രത്യേക കോച്ചിംഗിമുണ്ട്‌. പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്നതിന്‌ നൂറുല്‍ ഉലമ ചാരിറ്റി ട്രസ്‌റ്റിന്റെ കീഴില്‍ സാന്ത്വന പ്രവര്‍ത്തനവും നടന്നു വരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ