സുന്നി നേതാവ് കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാരുടെ മകന്‍ ഹക്കീം അസ്ഹരിയുടെ രണ്ടാം ഭാര്യയാണ് ഷാക്കിറ. ഭര്‍തൃപിതാവായ കാന്തപുരത്തോടുള്ള രാഷ്ട്രീയ വിരോധം കാരണം ജനുവരി 14 ന് കോഴിക്കോട് ഓമശ്ശേരി തണ്ണീക്കോട് നടത്തിയ പ്രസംഗത്തില്‍ തന്നെ അപമാനിച്ചുവെന്നാണ് ഷാക്കിറയുടെ പരാതി. നിറയെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ആക്ഷേപങ്ങളും ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ പൊതുയോഗത്തില്‍ തനിക്കെതിരെ അന്‍സാരിയുയര്‍ത്തിയെന്ന് ഷാക്കിറ പരാതിയില്‍ പറയുന്നു.
രാഷ്ട്രീയ പകപോക്കലിന് തന്നെയും പിതാവിനെയും ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും സമൂഹ മധ്യത്തില്‍ തേജോവധം ചെയ്തുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രസംഗം യു ട്യൂബ്, ഫേസ് ബുക്ക് തുടങ്ങി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും ഷാക്കിറ പറയുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ