വെള്ളിയാഴ്‌ച, മാർച്ച് 02, 2018
കാഞ്ഞങ്ങാട് :    മാണിക്കോത്ത്‌ കെ എച്ച്‌ എം ഇംഗ്ലീഷ്‌ മീഡിയം സ്കൂളിന്റെ   പതിനേഴാം  വാർഷികാഘോഷം 'മിറർ 2018' വർണ്ണാഭമായ പരിപാടികളോടെ കൊണ്ടാടി.
സാംസ്കാരിക സമ്മേളനം ഹോസ്ദുർഗ്ഗ് ഡി.വൈ.എസ്.പി.കെ.ദാമോദരൻ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ എം.എ.അബ്ദുൾ റഹ്മാൻ  അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് നൗഷാദ് എം.പി. സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പാൾ സുഹൈൽ പി.എച്ച് വാർഷിക റിപ്പൊർട്ട്‌ അവതരിപ്പിച്ചു.

സ്കൂൾ ചെയർമൻ ഷംസുദ്ധീൻ മാണിക്കോത്ത്, വാർഡ് മെമ്പര്‍ ഷീബ ഉമ്മർ,  മാണിക്കോത്ത് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി, സെക്രട്ടറി കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, ബഷീർ തബാസ്കോ,  പി .ടി.എ.വൈസ്‌  പ്രസിഡന്റ് മജീദ് എം കെ, മുൻ സ്കൂൾ മാനേജ്മെന്റ് ഭാരവാഹി സൺ ലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി, മുൻ പി.ടി.എ.പ്രസിഡന്റ് അബ്ദുല്ല മുട്ടുന്തല, മദർ പി.ടി.എ പ്രസിഡന്റ് നഫീസ എം എ, വൈസ് പ്രസിഡന്റ് ഖമറുന്നിസ, സ്റ്റാഫ് സെക്രട്ടറി ജയശീ ടീച്ചർ,  കെ വി ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ ലീഡർ നദ നന്ദിയും പറഞ്ഞു.

ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി റാങ്ക് നേടിയ കെ എച്ച് എം സ്കൂളിലെ  വിദ്യാർത്ഥികൾക്ക്  ചടങ്ങിൽ വെച്ച്  അവാർഡ് വിതരണം  നടത്തുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ