വെള്ളിയാഴ്‌ച, മാർച്ച് 02, 2018
പാലക്കാട്: മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട സഫീറിന്‍റെ ബന്ധുക്കളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. അട്ടപ്പാടി മധുവിന്‍റെ വീട്ടില്‍ നിന്ന് മടങ്ങും വഴിയാണ് മുഖ്യമന്ത്രി സഫീറിന്‍റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചത്.

  ഞായറാഴ്ച് രാത്രി ഓട്ടോറിക്ഷയിലെത്തിയ സംഘം സഫീറിന്‍റെ കടയില്‍  കുത്തിക്കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ ശരീരത്തിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് സഫീറിന്‍റെ മരണ കാരണം.

എന്നാല്‍ സഫീറിന്‍റെ മരണം  രാഷ്ട്രീയ പ്രശ്നങ്ങള്‍ അല്ലെന്നും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നും പോലീസ് പറഞ്ഞു, സഫീറിന്‍റെ കുടുംബവുമായി വളരെക്കാലമായി പ്രതികള്‍ വൈര്യാഗ്യത്തിലായിരുന്നു. അതേസമയം സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ