വെള്ളിയാഴ്‌ച, മാർച്ച് 02, 2018
തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ വ്യാപക മോഷണം. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാലയിടാനെത്തിയ സ്ത്രീകളുടെ മാല കവര്‍ന്നതായാണ് റിപ്പോര്‍ട്ട്. 10.15 ഓടെ പൊങ്കാലയിടാനുള്ള തിരക്കിലേയ്ക്ക് നഗരം മാറിയതോടെയായിരുന്നു കവര്‍ച്ച.

വെഞ്ഞാറമൂട് സ്വദേശിനി രമ, കണ്ണൂര്‍ സ്വദേശിനി മനോറാണി എന്നിവരുടെ രണ്ടു പവന്‍ വീതം വരുന്ന സ്വര്‍ണ്ണ മാലകളാണ് കവര്‍ന്നത്. പൊങ്കാലച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് കവര്‍ച്ച ഉണ്ടായത്. രമയുടെ മാല പഴവങ്ങാടിയില്‍ നിന്നാണ് കവര്‍ന്നത്. പുത്തരിക്കണ്ടം മൈതാനത്തിന് സമീപത്തു വച്ചാണ് മനോറാണിയുടെ മാല കവര്‍ച്ച ചെയ്യപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ