കൊച്ചി: എറണാകുളത്തെ പീസ് ഇൻറര്‍നാഷനല്‍ സ്കൂളിനെതിരായ രണ്ട് എഫ്.ഐ.ആറുകൾക്ക് ഹൈകോടതി സ്റ്റേ. കൊട്ടിയം, കാട്ടൂർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളാണ് ഒരാഴ്ചത്തേക്ക് കോടതി സ്റ്റേ അനുവദിച്ചത്. അതേസമയം, പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് തുടരാമെന്നും ഹൈകോടതി വ്യക്തമാക്കി.
സംസ്ഥാനത്തെ ഐ.എസ് ബന്ധം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്കൂളിനും ഡയറക്ടര്‍മാര്‍ക്കുമെതിരെ ആണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. സ്കൂളിലേത് മതേതര മൂല്യമില്ലാത്തതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ പാഠ്യപദ്ധതിയാണെന്ന വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. പ്രിന്‍സിപ്പലും സംസ്ഥാനത്തെ മൂന്ന് പ്രമുഖ വ്യവസായികളായ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളും ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെയാണ് കേസ്.
പീസ് ഫൗണ്ടേഷെൻറ കീഴിൽ കൊടുങ്ങല്ലൂർ മതിലകത്തുള്ള സ്കൂൾ അടച്ചുപൂട്ടാനുള്ള സർക്കാർ ഉത്തരവ് നേരത്തെ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. കേരള വിദ്യാഭ്യാസ ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്ന പേരിൽ നൽകിയ നോട്ടീസാണ് സ്കൂൾ മാനേജ്മെൻറ് നൽകിയ ഹരജിയിൽ സ്റ്റേ ചെയ്തത്. വിവാദ പാഠപുസ്തകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്കൂൾ എം.ഡിയും നിച്ച് ഒാഫ് ട്രൂത്ത് ഡയറക്ടറുമായ എം.എം അക്ബർ ഇപ്പോൾ റിമാൻഡിലാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ