വെള്ളിയാഴ്‌ച, മാർച്ച് 09, 2018
കാസറഗോഡ് : 'പ്രതീക്ഷയാണ് വിദ്യാർത്ഥിത്വം, പ്രതിപക്ഷമാണ് കലാലയം ' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു നടത്തിയ ക്യാമ്പസ് സമ്മേളനത്തിന് സമാപനം കുറിച്ച് യൂണിറ്റ് കമ്മിറ്റികൾ നിലവിൽ വന്ന പതിനാറ് കോളേജുകളെ പങ്കടുപ്പിച്ച് എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി നടത്തുന്ന ക്യാമ്പസ് ഫുട്ബോൾ നൈറ്റ് 2K18 ഇന്ന് വൈകിട്ട് 6 മണി മുതൽ മാനിയ വിൻ ടച്ച് സ്റ്റേഡിയത്തിൽ നടക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിനെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നൽകുന്ന ഹനീഫ് സ്മാരക  ട്രോഫിയും ക്യാഷ് പ്രൈസ് നൽകും. രണ്ടാം സ്ഥാനക്കാർക്ക് സനാബിൽ ഫുട്ബോൾ അക്കാദമി നൽകുന്ന ട്രോഫിയും ക്യാഷ് പ്രൈസും നൽകും. അഞ്ചു മണ്ഡലങ്ങൾ തമ്മിൽ നടക്കുന്ന സൗഹാർദ മത്സരത്തിലെ വിജയകൾക്ക് ട്രോഫി നൽകും. ഉൽഘടന മത്സരത്തിൽ മുൻകാല മുസ്ലിം ലീഗിന്റെയും പോഷക സംഘടനയുടെയും നേതാക്കൾ തമ്മിൽ കളിക്കും. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം. സി കമറുദീൻ ഉത്ഘാടനം ചെയ്യും. സന്തോഷ് ട്രോഫി മാനേജർ പി. സി ആസിഫ് മുഖ്യ അതിഥിയും എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴിയൂർ പ്രമേയ പ്രഭാഷണം നടത്തും.  ജില്ലാ ലീഗ് ജനറൽ സെക്രട്ടറി എ അബ്ദുൾ റഹ്മാൻ, എം. എൽ. എ മാരായ എൻ  എ നെല്ലിക്കുന്ന്, പി. ബി അബ്ദുൾ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി ബഷീർ എന്നിവർ സമ്മാനം നൽക്കും.  മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെ  സംസഥാന  ജില്ലാ നേതാക്കൾ സംബന്ധിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിയും ജനറൽ സെക്രട്ടറി സി ഐ എ ഹമീദ് അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ