കാസര്‍കോട്: 19കാരിയെ മംഗളൂരുവിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് നഗരത്തില്‍ സംശയകരമായ സാഹചര്യത്തില്‍ ഞായറാഴ്ച രാത്രി പെണ്‍കുട്ടിയെയും മൂന്ന് യുവാക്കളെയും കണ്ട പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന യുവതിയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്.
യുവതിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് സ്ഥിരമായി മംഗളൂരുവിലേക്ക് കൊണ്ട്‌പോയി പീഡിപ്പിക്കാറുണ്ടെന്നും വ്യക്തമായി. കസ്റ്റഡിയിലുള്ള യുവാക്കളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
0 Comments