യുണൈറ്റഡ് കപ്പ്; സെലക്റ്റഡ് സെൻറർ ചിത്താരി ജേതാക്കള്‍

യുണൈറ്റഡ് കപ്പ്; സെലക്റ്റഡ് സെൻറർ ചിത്താരി ജേതാക്കള്‍

കാഞ്ഞങ്ങാട്: ചിത്താരി യുണൈറ്റഡ് ആർട്സ്  ആന്റ് സ്പോര്‍ട്സ്  ക്ലബ്ബിന്റെ  ഇരുപത്തി ഒന്നാം വാര്‍ഷീകഘോഷത്തിന്റെ  ഭാഗമായി ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ സെലക്റ്റഡ് സെൻറർ ചിത്താരി ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ആര്‍.എസ്.വി.വി.കെ.കെ രാമഗിരിയെയാണ്  പരാജയപ്പെടുത്തിയത്. വിജയികൾക്ക് ഇരുപത്തി അയ്യായിരം രൂപ പ്രൈസ് മണിയും ട്രോഫിയും രണ്ടാം സ്ഥാനത്തിന്  പതിനഞ്ചായിരം രൂപ പ്രൈസ് മണിയും ട്രോഫിയും സമ്മാനിച്ചു. കാസറഗോഡ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അസിനാർ സമ്മാനദാനം നിർവ്വഹിച്ചു. അൻവർ ഹസ്സൻ അധ്യക്ഷത വഹിച്ചു. സി പി സുബൈർ, ഷാനിബ് ചിത്താരി, സൈനുദ്ദീൻ കെ സി,  ഷാനിദ് സി.എം, സന മാണിക്കോത്ത്, ഷാന വി പി റോഡ്‌,  ഹബീബ് മാട്ടുമ്മൽ,  ഹാരിസ് .എം , നിസാർ എം , സത്താർ എം, സുഹൈൽ കുട്ടൻ വളപ്പിൽ,  ജാസർ പാറമ്മൽ, അസീസ് .എം, ശിഹാബ് സി എച്ച് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments