സിജി കാസറഗോഡ് പ്രി മാപ്പ് സമാപിച്ചു

സിജി കാസറഗോഡ് പ്രി മാപ്പ് സമാപിച്ചു

കോട്ടിക്കുളം: സിജി കാസറഗോഡ് ചാപ്റ്റർ കോട്ടിക്കുളം ഗ്രീൻവുഡ്സ് സ്കൂളിൽ സംഘടിപ്പിച്ച ദ്വിദിന പ്രി മാപ്പ് വർക് ഷോപ്പ് സമാപിച്ചു. ജില്ലയിലെ വ്യത്യസ്ത മേഖലകളിൽ നിന്നും 27 പ്രതിനിധികൾ ക്യാംപില്‍ പങ്കെടുത്തു.
വ്യത്യസ്ത സെഷനുകളിലായി സിജിയുടെ സീനിയർ ആർ.പി മാരായ നവാസ് മന്നാൻ, അബ്ദുൽ ഹക്കീം, ഡോ:ഹാഷിം രിഫായി, അബൂ സാലി, അസ്ലം എന്നിവർ ട്രെയിനിംഗ് കൈകാര്യം ചെയ്തു.
'ഇനി തുടങ്ങാം...' എന്ന് തുടങ്ങിയ ഉജ്വലമായ കവിതയിലൂടെ സദസിലെ മഞ്ഞുരുക്കിയ നവാസ് മന്നാൻ നേതൃപാഠവത്തിന്റെ അടിസ്ഥാന പാഠങ്ങൾ വളരെ ലളിതമായി സദസ്യരിലെത്തിച്ചു.
തുടർന്ന് സാമൂഹ്യ പ്രവർത്തനത്തിലെ ശാസ്ത്രീയത എന്ന വിഷയം ഹഖീം മാസ്റ്റർ അവതരിപ്പിച്ചു.
രണ്ടാം ദിനം രാവിലെ എട്ടര മുതൽ 1.30 വരെ അഞ്ച് മണിക്കൂർ നീണ്ട സെഷനിലൂടെ 'എന്ത് കൊണ്ട് ഞാനൊരു വിദ്യാഭ്യാസ പ്രവർത്തകനാകണം? 'എങ്ങിനെ വ്യകതി, സാമൂഹ്യ ബന്ധങ്ങൾ മെച്ചപ്പെടുത്തണം?  എന്നീ വിഷയങ്ങൾ  സോ: ഹാഷിം രിഫായി അവതരിപ്പിച്ചു. തുടർന്ന് ജില്ലയുടെ വിഷൻ&മിഷൻ  സംബന്ധിച്ചുള്ള അവസാന സെഷൻ അബൂ സാലി മാസ്റ്ററും അസ്ലം മാസ്റ്ററും ചേർന്ന് അവതരിപ്പിച്ചു. തുടർന്ന് പ്രി മാപ്പ് കേമ്പ് പ്രതിനിധികൾ നാല് മേഖലകളായി തിരിഞ്ഞിരുന്ന് അവരവരുടെ പ്രദേശങ്ങളിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ നടപ്പിലക്കേണ്ട വിദ്യാഭ്യാസ പദ്ധതികൾ രൂപീകരിച്ചു.
സമാപന യോഗത്തിൽ സിജി ജില്ലാദ്ധ്യക്ഷൻ  വി കെ പി ഇസ്മയിൽ ഹാജി അദ്ധ്യക്ഷത വഹിച്ചു.
ആദ്യകാലത്ത് തന്നെ കാസറഗോഡ് ജില്ലക്ക് സിജിയെ പരിചയപ്പെടുത്തിയ   സി.ടി അബ്ദുൽ ഖാദർ, നിസാർ കുമ്പള, മുജീബുള്ള കൈന്താർ എന്നിവരുടെ സാന്നിദ്ധ്യവും സംസാരവും സമാപന ചടങ്ങിനെ ധന്യമാക്കി.
അതി വിശാലമായ ഗ്രീൻവുഡ്സ്  വർക് ഷോപ് പ്രോഗ്രാമിന് പ്രോഗ്രാമിന്അനുവദിച്ച അസീസ് അക്കരയക്ക്  സിജി അംഗങ്ങൾ  നന്ദി പ്രകടിച്ചു.
കേമ്പ് ഡയറക്ടർ  ജിഷാദിന്റെയും കോഡിനേറ്റർ ഷഫീഖ് എം സി യുടെയും വനിതാ കോഡിനേറ്റർ ഹസ്നത്തിന്റെയും നേതൃമികവും സംഘാടനവും കൊണ്ട് ക്യാമ്പ്  ശ്രദ്ധേയമായിരുന്നു.

സക്കരിയ മാസ്റ്റർ, സുഹൈൽ മാസ്റ്റർ, സൈഫുള്ള തങ്ങൾ, ഹസീബ, താഹിറ, ഫളീല, സാദിഖുൽ അമീൻ, ഷംസീർ  എന്നിവർ ക്യാമ്പിന് നേതൃത്വം നല്‍കി.  പ്രീ മാപ്പ് കാസറഗോഡ് സിജിയുടെ മുന്നോട്ടുള്ള പ്രയാണത്തിനും
ജില്ലയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും പുതിയൊരു ഊർജം നൽകുമെന്നു ജില്ലാ സെക്രട്ടറി
എം എ അസ്ലം പറഞ്ഞു.

Post a Comment

0 Comments