വീണ്ടും തിരിച്ചടി; ബ്ലാസ്​റ്റേഴ്​സ്​ ഗോളിയെ സ്വന്തമാക്കി ജംഷഡ്​പൂർ എഫ്​.സി

വീണ്ടും തിരിച്ചടി; ബ്ലാസ്​റ്റേഴ്​സ്​ ഗോളിയെ സ്വന്തമാക്കി ജംഷഡ്​പൂർ എഫ്​.സി

ബ്ലാസ്​റ്റേഴ്​സ്​ ആരാധകർക്ക്​ ദു:ഖ വാർത്ത. ഗോൾവല കാക്കാൻ ഇനി സുഭാശിഷില്ല. കഴിഞ്ഞ സീസണിൽ ബ്ലാസ്​റ്റേഴ്​സി​​െൻറ ഗോൾവലക്ക് മുമ്പിൽ മികച്ച പ്രകടനം കാഴ്​ച​ വെച്ച സുഭാശിഷ്​ റോയ്​ ചൗധരി ബ്ലാസ്​റ്റേഴ്​സ്​ വിട്ടതായി ഗോൾ.കോം റിപ്പോർട്ട് ചെയ്​തു​​. സുഭാശിഷിനെ സ്വന്തമാക്കിയതാക​െട്ട കോപ്പലാശാ​​െൻറ ജംഷഡ്​പൂർ എഫ്​.സിയും. കൂടെ സൂപ്പർ താരം മെഹ്താബ് ഹുസൈനുമായുള്ള കരാർ ജെ എഫ്​.സി പുതുക്കുകയും ചെയ്തു.
സുബ്രതോ പാലാണ്​ നിലവിൽ ജംഷഡ്​പൂരി​​െൻറ ഗോളി. ഇതിനുപുറമേ​ ബ്ലാസ്​റ്റേഴ്​സ്​ താരത്തെയും അവർ ടീമിലെത്തിച്ചിരിക്കുകയാണ്​​. കഴിഞ്ഞ സീസണിൽ ഗോളി പോൾ റെചുബ്​കക്ക്​ പകരമായി ബ്ലാസ്​റ്റേഴ്​സ്​ പരിശീലകൻ ഏഴോളം മാച്ചുകളിൽ സുഭാശിഷിനെ ടീമിൽ കളിപ്പിച്ചിരുന്നു. മികച്ച പ്രകടനത്തിലൂടെ 31കാരനായ സുഭാശിഷ് മഞ്ഞപ്പടയുടെ ഇഷ്​ടതാരമായി മാറുകയും ​ചെയ്​തു.
ആദ്യ സീസണിൽ കിരീടം നേടിയ കൊൽക്കത്ത ടീമിൽ അംഗമായിരുന്നു.​ ഡൽഹി ഡൈനാമോസ്​, എഫ്​.സി ഗോവ എന്നിവരുടെ ഗോൾവലയും സുഭാശിഷ് കാത്തു. ഇന്ത്യൻ ദേശീയ ടീമിനായി രണ്ട് മത്സരങ്ങളിലും താരം ബൂട്ടുകെട്ടിയിട്ടുണ്ട്.

Post a Comment

0 Comments