കാസറഗോഡ് : വിസ്ഡം ഇസ്ലാമിക്ക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെ ഭാഗമായി കാസറഗോഡ് മേഖല സമിതി കാസറഗോഡ് അൽഹിക്മ അറബിക് കോളേജില്‍ 'അവധിക്കാലം അറിവിൻ തണലിൽ' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന വേനലവധിക്കാല ഇഖ്‌റഅ് മോറല്‍ സ്‌ക്കൂളിന് ഉജ്ജ്വല തുടക്കം. വിസ്ഡം ഇസ്ലാമിക്ക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് സഫുവാൻ പാലോത്ത് ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ മേഖല സെക്രട്ടറി റഹീസ് പട്ല ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡന്‍സ് ജില്ലാ സെക്രട്ടറി അനീസ് മദനി, ഇർഷാദ് മിയപദവ്, വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി റഷീദ് അണങ്കൂർ,വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മേഖല സെക്രട്ടറി ശരീഫ് തളങ്കര എന്നിവർ ആശംസകളര്‍പ്പിച്ചു. പ്രമുഖ ഇസ്ലാഹീ പ്രഭാഷകന്‍ ഹാഫിസ് കെ ട്ടി സിറാജ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. വിസ്ഡം സ്റ്റുഡന്‍സ് മേഖല ട്രഷറര്‍ ഹാഷിർ പെർള സ്വാഗതവും വൈസ് പ്രസിഡന്റ് ശിഹാബ് നന്ദിയും പറഞ്ഞു.
ഏപ്രില്‍ 13 വരെ രാവിലെ 9 മണി മുതല്‍ 12 മണി വരെ കാസറഗോഡ് അൽഹിക്മ അറബിക് കോളേജിലാണ് ക്ലാസുകള്‍ നടക്കുക. ഡിഗ്രി മുതല്‍ യു.പി. തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 2 ബാച്ചുകളിലായാണ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത്. 9 ദിവസങ്ങളിലായി നടക്കുന്ന പഠനക്ലാസ്സുകളില്‍ പ്രമുഖ ഇസ്ലാഹീ പ്രഭാഷകരായ മുഹാജിർ ഫാറൂഖ്, ഷാക്കിർ സ്വലാഹി, നൗഫൽ മദീനി,റഫീഖ് മൗലവി,ഇബ്രാഹിം മിശ്കാത്തി, മുജീബ് റഹ്മാൻ സ്വലാഹി, അനീസ് മദനി . എന്നിവര്‍ വിവിധ ദിവസങ്ങളിലായി മോറല്‍ സ്‌ക്കുളില്‍ സംബന്ധിക്കും. പഠനം ആസ്വാദകരമാക്കാം,എന്റെ ഉമ്മയും ഉപ്പയും, സ്വർഗ്ഗവും നരകവും, അറിയണം സൃഷ്‌ടിച്ച നാഥനെ, ഞാൻ മരിച്ചാൽ, ധന്യമാക്കുക ഈ ആയുസ്സിനെ തുടങ്ങിയ വിഷയങ്ങള്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കും
0 Comments