കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് - കാസറഗോഡ് കെ.എസ്.ടി.പി റോഡിൽ അപകട മരണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഈ റോഡിൽ കൂടിയുള്ള ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഐ.എൻ.എൽ അജാനൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു . അശാസ്ത്രീയമായും, മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയും നിർമിച്ച റോഡ് ജനങ്ങളെ സംബന്ധിച്ചിടത്തോളം മരണക്കെണിയായി മാറിയെന്നു യോഗം ആരോപിച്ചു. ഹെവി വാഹനങ്ങളുടെ അനിയന്ത്രിതമായ യാത്ര രാവിലെ സ്‌കൂളിലേക്കും , മദ്രസയിലേക്കും പോകുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ വല്ലാത്ത ആശങ്ക ഉണ്ടാക്കുന്നുവെന്നും യോഗം വിലയിരുത്തി .
ഐ.എൻ .എൽ അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് പാറക്കെട്ട് കുഞ്ഞഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.സി. മുഹമ്മദ് കുഞ്ഞി സ്വാഗതവും, റിയാസ് അമലടുക്കം നന്ദിയും പറഞ്ഞു. എ.കെ. അബ്ദുൽ ഖാദർ, കെ.എം. മുഹമ്മദ്, ഹമീദ് മുക്കൂട്, ഗഫൂർ ബാവ, സി .എച് ഹസൈനാർ, എൽ കുഞ്ഞഹമ്മദ്, അബ്ദുൽ റഹ്മാൻ കൊളവയൽ, സി.പി.ഇബ്രാഹിം, അസീസ് ചാപ്പയിൽ, അൻസാരി മാട്ടുമ്മൽ, ത്വയ്യിബ് കൂളിക്കാട്, തുടങ്ങിയവർ സംബന്ധിച്ചു.
0 Comments