ജിദ്ദ കാസറഗോഡ് ജില്ലാ കെഎംസിസിക്ക് പുതിയ സാരഥികൾ

ജിദ്ദ കാസറഗോഡ് ജില്ലാ കെഎംസിസിക്ക് പുതിയ സാരഥികൾ

ജിദ്ദ: കെഎംസിസി ജിദ്ദ കാസറഗോഡ് ജില്ലാ  കൗൺസിൽ യോഗം ഷറഫിയ സാഫിറോ ഓഡിറ്റിറിയത്തിൽ പ്രസിഡണ്ട് ഹസ്സൻ ബത്തേരിയുടെ അധ്യക്ഷതയിൽ കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു.2018മുതൽ 2021 വരെയുള്ള ജില്ലാ ഭാരവാഹികളെ കൗൺസിൽ യോഗത്തിൽ തിരഞ്ഞെടുത്തു. അബൂബക്കർ അരിമ്പ്ര റിട്ടേണിങ് ഓഫിസറും നിസാം മമ്പാട് നിരീക്ഷകനുമായിരുന്നു.
സി.കെ.ശാക്കിർ മുഖ്യ പ്രഭാഷണം നടത്തി.
അൻവർ ചേരങ്കൈ,ഇബ്‌റാഹീം ഇബ്ബൂ,ഹമീദ് എഞ്ചിനീയർ,കെ.എം.ഇർഷാദ്,കാദർ ചെർക്കള,അബ്ദുല്ല ചെന്തേര,ബഷീർ ബായാർ,മുഹമ്മദ് അലി ഒസംഗടി, തുടങ്ങിയവർ സംസാരിച്ചു. അബൂബക്കർ ദാരിമി ആലംപാടി പ്രാർത്ഥനയും അബ്ദുല്ല
ഹിറ്റാച്ചി സ്വാഗതവും ബഷീർ ചിത്താരി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി
അൻവർ ചേരങ്കൈ(ചെയർമാൻ), ഹസ്സൻ ബത്തേരി (പ്രസിഡന്റ്), അബ്ദുല്ല ഹിറ്റാച്ചി (ജനറൽ സെക്രട്ടറി),
അബ്ദുൽ കാദർ മിഹ്‌റാജ് (ട്രഷറർ),ബഷീർ ചിത്താരി (ഓർഗനൈസിംങ് സെക്രട്ടറി ),
റഹീം പള്ളിക്കര,ജലീൽ ചെർക്കള,ഹമീദ് ഇച്ചിലങ്കോട്,ജാഫർ എരിയാൽ,അബൂബക്കർ ഉദിനൂർ (വൈസ് പ്രഡിഡന്റ്മാർ), അസീസ് ഉളുവാർ, നസീർ പെരുമ്പള, സഫീർ തൃക്കരിപ്പൂർ, സമദ് മജിബയിൽ, ഹാഷിം കുമ്പള (ജോ.സെക്രട്ടറിമാർ), ഷുക്കൂർ അതിഞ്ഞാൽ, അബ്ദുൽ ഖാദർ ചെമ്മനാട്, സുബൈർ നായർമാർമൂല, ഇസ്മായിൽ ടൊയോട്ട (വൈസ് ചെയർമാൻമാർ ) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

0 Comments