വീണ്ടും ശിശുപീഡനം; അജ്മീരില്‍ ഏഴു വയസ്സുകാരിയെ ക്ഷേത്രത്തിനുള്ളിലിട്ട് പീഡിപ്പിച്ചത് നാല്‍പതുകാരനായ പൂജാരി

വീണ്ടും ശിശുപീഡനം; അജ്മീരില്‍ ഏഴു വയസ്സുകാരിയെ ക്ഷേത്രത്തിനുള്ളിലിട്ട് പീഡിപ്പിച്ചത് നാല്‍പതുകാരനായ പൂജാരി

ജയ്പൂര്‍ : കത്വയില്‍ എട്ടുവയസ്സുകാരിയെ ക്ഷേത്രത്തില്‍ വെച്ച് ബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെ മറ്റൊരു ബലാത്സംഗ കേസ് കൂടി. അജ്മീറിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ വച്ചാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൂജാരി ക്രൂരമായി പീഡിപ്പിച്ചത്.

ശിശുപീഡകര്‍ക്ക് വധശിക്ഷ നല്‍കുന്നത് ഉള്‍പ്പെടെ നിലവില്‍ വന്നിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് രാജ്യം ഭയത്തോടെയാണ് നോക്കിക്കാണുന്നത്.

ക്ഷേത്രത്തിന് സമീപം കാലിമേയ്ക്കാനെത്തിയ ഏഴു വയസ്സുകാരിക്കാണ് ദാരുണാനുഭവം ഉണ്ടായത്. നാല്‍പതു വയസ്സുകാരനായ ക്ഷേത്ര പൂജാരിയാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്തി.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പിതാവ് ക്ഷേത്രത്തിലെ മുറിയില്‍ നടത്തിയ പരിശോധനയിലാണ് മകളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വൈദ്യ പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൂജാരിയെ അറസ്റ്റു ചെയ്തു. പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


Post a Comment

0 Comments