കാഞ്ഞങ്ങാട് : മാർച്ച് അവസാന വാരം അബുദാബിയിൽ വെച്ച് അരങ്ങേറിയ എമിറേറ്റ്സ് കപ്പ്-18 ഫുട്‌ബോൾ സോക്കർ ലീഗ് ചാമ്പ്യൻഷിപ്പിൽ അനുമോദനങ്ങൾ നൽകി ആദരിച്ച മാലബാറിലെ സെവൻസ് ഫുട്‌ബോളിലെ നാല് പഴയകാല താരങ്ങളെ നേരിട്ട് സ്‌നേഹാദരങ്ങൾ നൽകി ആദരിക്കും. ഏപ്രിൽ 10 ന് കാസ്ക് കല്ലിങ്കാൽ പള്ളിക്കരയിലൊരുക്കുന്ന സെവൻസ് ഫുട്‌ബോളിന്റെ ഉദ്ഘാടന വേദിയിൽ വെച്ചാണ് പഴയകാല താരങ്ങളെ എമിറേറ്റ്സ് കപ്പ് '18 ചെയർമാൻ എംഎം നാസറാണ് കളിക്കാരെ ആദരിക്കുന്നത്. അഷ്‌റഫ് ടൈറ്റാനിയം , റഫീഖ് പടന്ന , ഗംഗാധരൻ കോസ്മോസ് , പ്രഭാകരൻ കാഞ്ഞങ്ങാട് എന്നീ താരങ്ങളെയാണ് മർഹും സിഡി അബ്ദുൽ ഖാദിർ മെമ്മോറിയൽ ട്രോഫി നൽകി ആദരിക്കുന്നത്.
0 Comments