കാസറഗോഡ് ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

കാസറഗോഡ് ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

കാസറഗോഡ്: കാസറഗോഡ് ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷന്റെ വാർഷിക ഇലക്ഷൻ ജനറൽ ബോഡി യോഗം കാസറഗോഡ് മളി സെന്ററിൽ വെച്ച് ചേർന്നു. കേരള റോളർ സ്കേറ്റിംഗ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് റെഡ്ഡി, കേരള സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പള്ളം നാരായണൻ എന്നിവർ  ഇലക്ഷൻ നിരീക്ഷകരായി യോഗത്തിൽ പങ്കെടുത്തു.

പ്രസിഡന്റായി നവാസ് കാഞ്ഞങ്ങാടിനെയും, ഹോണററി സെക്രട്ടറിയായി ഫുസൈൽ കാസ്മിയെയും കാസറഗോഡ് ജില്ലാ സ്പോർട്സ് കൗൺസിൽ അംഗമായി ഫറൂഖ് കാസ്മിയെയും വൈസ് പ്രസിഡന്റ്മാരായി ശ്യാം പ്രസാദ് എ കെ, ജലീൽ മുഹമ്മദ്,  ബി.കെ കാദിർ എന്നിവരെയും ജോയിന്റ് സെക്രറട്ടറിമാരായി ഷാഹിൻ നാസർ, അബ്ദുൾ നസീർ ടി.കെ എന്നിവരെയും ട്രഷററായി ഷെരീഫ് കാപ്പിലിനെയും യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
കാസറഗോഡ് ജില്ലാ ആസ്ഥാനത്ത്  ഇൻഡോർ സ്റ്റേഡിയം അടിയന്തരമായി അനുവദിക്കണമെന്ന് യോഗം ഐക്യകണ്േന ആവശ്യപ്പെട്ടു. ഫറൂഖ് കാസ്മിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  നവാസ് സ്വാഗതം പറഞ്ഞു. ശ്യാം പ്രസാദ്, കെ സി ഇർഷാദ്, സൈഫുദ്ദീൻ കളനാട്, ബി കെ കാദിർ എന്നിവർ പ്രസംഗിച്ചു. ഷെരീഫ് കാപ്പിൽ നന്ദി രേഖപ്പെടുത്തി.


Post a Comment

0 Comments