ബിജെപി പ്രവര്‍ത്തകരെ മണിക്കൂറോളം ഓഫീസില്‍ കുരുക്കി മൂര്‍ഖന്‍ പാമ്പ്; ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചവരെയും പത്തി വിടര്‍ത്തി വിരട്ടി

ബിജെപി പ്രവര്‍ത്തകരെ മണിക്കൂറോളം ഓഫീസില്‍ കുരുക്കി മൂര്‍ഖന്‍ പാമ്പ്; ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചവരെയും പത്തി വിടര്‍ത്തി വിരട്ടി

കൂത്താട്ടുകുളം: ഇരപിടുത്തം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ ഓഫീസില്‍ കുരുക്കി മൂര്‍ഖന്‍ പാമ്പ്. എലിയുമായുള്ള തന്റെ പോരാട്ടത്തിന്റെ ചിത്രങ്ങളെടുത്തവര്‍ക്ക് നേരെ ഒരുമണിക്കൂറിലധികം മൂര്‍ഖന്‍ പത്തിവിടര്‍ത്തിയാടി.

ബുധനാഴ്ച രാത്രി കൂത്താട്ടുകുളം ഓണംകുന്ന് ക്ഷേത്രത്തിനു സമീപമുള്ള ബിജെപി ഓഫീസിനു മുന്നിലാണ് വലിയ മൂര്‍ഖന്‍ പാമ്പ് പത്തി വിടര്‍ത്തിയാടിയത്. മൂര്‍ഖന്‍ പാമ്പ് ഓഫീസിന് മുന്നില്‍ നിലയുറപ്പിക്കുമ്പോള്‍ 15ഓളം പ്രവര്‍ത്തകര്‍ ഓഫീസിലുണ്ടായിരുന്നു. ഒരു എലിയുടെ പിന്നാലെ എത്തിയ മൂര്‍ഖന്‍ ഓഫീസിന് മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു

ഓഫീസ് കെട്ടിടത്തിനോട് ചേര്‍ന്നുള്ള കിണറിനടുത്ത് എലിയുമായുള്ള പോരാട്ടത്തിലായിരുന്നു മൂര്‍ഖന്‍. ഓഫീസിലുണ്ടായിരുന്നവര്‍ ഈ രംഗങ്ങള്‍ മൊബൈല്‍ ക്യാമറകളിലേക്ക് പകര്‍ത്തി. ക്യാമറയുടെ ഫ്‌ളാഷുകള്‍ തെളിഞ്ഞപ്പോള്‍ മൂര്‍ഖന്‍ അവര്‍ക്ക് നേരെ പത്തിവിടര്‍ത്തി ചീറ്റി.

മൂര്‍ഖന്‍ പത്തി വിടര്‍ത്തുന്ന പുതിയ രംഗങ്ങളും പ്രവര്‍ത്തകര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ഫ്‌ളാഷുകള്‍ മിന്നിച്ചു. ഇതോടെ മൂര്‍ഖന്‍ ഇവര്‍ക്കുനേരെ ചീറിയടുത്തു. മുറിക്കുള്ളില്‍ കയറിയ പ്രവര്‍ത്തകര്‍ കതകടച്ചു. കതകിനു മുന്നില്‍ കൂട്ടിയിട്ടിരുന്ന ചെരുപ്പുകളില്‍ ചുറ്റി മൂര്‍ഖന്‍ പത്തി വിടര്‍ത്തി നിലയുറപ്പിച്ചു. ഇതിനിടയില്‍ എലി ജീവനും കൊണ്ട് രക്ഷപെട്ട

ഓഫീസിന് ഒരു വാതില്‍ മാത്രമാണ് ഉണ്ടായിരുന്നത്. മുറിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തകര്‍ ഇരുമ്പ് കൊണ്ട് നിര്‍മിച്ച ഗ്രില്ലിലൂടെ പാമ്പിനെ ഓടിക്കാന്‍ ശ്രമിച്ചു. ഇതോടെ മൂര്‍ഖന്‍ ഗ്രില്ലിനടുത്തേക്ക് പാഞ്ഞടുത്തു പത്തി വിടര്‍ത്തി നിന്നു. പാമ്പിനെ മാറ്റാന്‍ വലിയ കമ്പ് ഉപയോഗിച്ച് ഗ്രില്ലിന്റെ കമ്പിയില്‍ തട്ടി അകത്തുള്ളവര്‍ ശബ്ദമുണ്ടാക്കി. എന്നാല്‍ മൂര്‍ഖന്‍ പോയില്ല. സംഭവം അറിഞ്ഞ് നൂറുകണക്കിനാളുകള്‍ ബിജെപി. ഓഫീസിനു സമീപത്തേക്കെത്തി. വന്നവരെല്ലാം പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്റെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. മുറിക്കുള്ളില്‍ കുടുങ്ങിയ ആളുകളേയും ചിത്രങ്ങളില്‍ കാണാമായിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെത്തിയതോടെ കൂടുതല്‍ പേര്‍ സ്ഥലത്തെത്തി.

പിന്നീട് പാമ്പ് വാതിലിന് മുന്നില്‍ നിന്ന് ഇറങ്ങിയ ശേഷം മാത്രമേ പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചുള്ളൂ. ഇത് സംബന്ധിച്ചുള്ള ക്യാമറാമാന്‍ മനു അടിമാലിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

Post a Comment

0 Comments