ന്യൂഡൽഹി: കത്വയിൽ എട്ടുവയസുകാരിെയ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നസംഭവം തന്നെ അഗാധമായി വേദനിപ്പിച്ചുവെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം (പോക്സോ) ഭേദഗതി ചെയ്യാൻ ശിശുക്ഷേമ മന്ത്രാലയം മന്ത്രിസഭയിൽ നിർദേശം വെക്കുമെന്ന് മനേക അറിയിച്ചു.
ഇൗ അടുത്ത കാലത്ത് ഉണ്ടായ ബലാത്സംഗക്കേസുകളിൽ ഭൂരിഭാഗവും കുട്ടികൾക്ക് നേരെയാണ്. 12 വയസിൽ താഴെയുള്ള കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയാൽ പ്രതിക്ക് വധശിക്ഷ ലഭ്യമാക്കുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യണം. അതിന് മന്ത്രിസഭയിൽ നിർദേശം വെക്കും -മനേക വിഡിയോ സന്ദേശത്തിൽ അറിയിച്ചു.
0 Comments