ന്യൂഡല്‍ഹി: ഡോക്ടറെന്ന വ്യാജേന ന്യൂ ഡല്‍ഹിയിലെ എയിംസില്‍ അഞ്ചുമാസം ജോലി ചെയ്ത യുവാവ് അറസ്റ്റില്‍. അദ്‌നാന്‍ ഖുറം എന്ന 19 കാരനാണ് പൊലിസ് പിടിയിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ചാണ് യുവാവ് മെഡിയക്കല്‍ കോളജില്‍ വിലസിയിരുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഡിപ്പാര്‍ട്ട്‌മെന്റുകളിലും സുഹൃത്തുക്കളെ ഉണ്ടാക്കിയത് ഇയാള്‍ക്ക് കൂടുതല്‍ സൗകര്യമായി.
ശനിയാഴ്ച ഡോക്ടര്‍മാര്‍ ചേര്‍ന്നു നടത്തിയ മാരത്തോണില്‍ പങ്കെടുത്താനെത്തിയ ഖുറമിനെ കണ്ട് ചിലര്‍ക്ക് സംശയം തോന്നി ആളെ ചോദ്യം ചെയ്തപ്പോഴാണ് സംഗതി പുറത്തായത്. ഉടന്‍ തന്നെ അധികാരികള്‍ പൊലിസിനെ അറിയിക്കുകയായിരുന്നു.
ആള്‍മാറാട്ടത്തെക്കുറിച്ച് വ്യത്യസ്ത മൊഴികളാണ് ഇയാള്‍ നല്‍കിയതെന്ന് പൊലിസ് പറയുന്നു. ചികിത്സയില്‍ കഴിയുന്ന പാവപ്പെട്ട ഒരു കുടുംബത്തിനെ സഹായിക്കാനാണെന്നാണ് ഒരിക്കല്‍ ഇയാള്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ചെറുപ്പം മുതല്‍ താനാഗ്രഹിച്ച ജോലി ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് ഇയാള്‍ നല്‍കിയ വിശദീകരണം.
0 Comments