ന്യൂഡൽഹി: രാജ്യത്ത് വീണ്ടും നോട്ട്ക്ഷാമം രൂക്ഷമാകുന്നു. വിവിധ സംസ്ഥാനങ്ങളിലെ എ.ടി.എമ്മുകളിലൊന്നും പണമില്ലെന്ന് റിപ്പോർട്ട്. കർണാടക, മഹാരാഷ്രട, ആന്ധ്രപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, െതലങ്കാന എന്നിവിടങ്ങളിലെ ജനങ്ങളാണ് എ.ടി.എമ്മുകളിൽ പണമില്ലെന്ന പരാതിയുമായി എത്തിയിരിക്കുന്നത്. ഡൽഹിയിലെ ജനങ്ങളും എ.ടി.എമ്മുകളിൽ പണമില്ലെന്ന് ട്വീറ്റ് ചെയ്യുന്നു.
നോട്ടു നിരോധന കാലത്തെ കറൻസി ക്ഷാമത്തെ ഒാർമിപ്പിക്കും വിധം നീണ്ട നിരകളാണ് എ.ടി.എമ്മുകൾക്ക് മുന്നിലുള്ളത്. ഇന്നലെ മുതൽ തന്നെ എ.ടി.എമ്മുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഹൈദരാബാദിലും വാരണാസിയിലും ജനങ്ങൾ പരാതിപ്പെട്ടതായി എ.എൻ.െഎ റിപ്പോർട്ട് ചെയ്യുന്നു. ധനമന്ത്രാലയം ആർ.ബി.െഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രശ്ന പരിഹാരത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. ഫണ്ട് കൂടുതലുള്ള ഇടങ്ങളിൽ നിന്ന് പണമെത്തിച്ച് ക്ഷാമം നേരിടുന്ന ബാങ്കുകളെ സഹായിക്കാൻ ആർ.ബി.െഎ നടപടികൾ ആരംഭിച്ചു. ഉത്സവ സീസണിൽ കൂടുതൽ പണം പിൻവലിച്ചതാണ് ക്ഷാമത്തിന് കാരണമെന്നും മൂന്ന് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നും ആർ.ബി.െഎ അറിയിച്ചു.
0 Comments