വ്യാഴാഴ്‌ച, ഏപ്രിൽ 19, 2018
മൊഗ്രാൽ:ദേശീയ-അന്തർദേശീയ രംഗങ്ങളിൽ മികവ് ചൂടിയ മൊഗ്രാലിലെ പ്രതിഭകൾ ആദരം ഏറ്റുവാങ്ങിയപ്പോൾ  ഇശൽ ഗ്രാമത്തിന് മറക്കാനാവാത്ത സുദിനമായി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച മൊഗ്രാലിലെ പ്രതിഭകൾക്ക്  മൊഗ്രാൽദേശീയവേദി ഒരുക്കിയ സ്വീകരണ ചടങ്ങാണ് ഒരു നാടിൻറെ തന്നെ യശസ്സുയർന്ന ചടങ്ങായി മാറിയത്.
 സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ മാനേജർ പദവി അലങ്കരിക്കുക വഴി മൊഗ്രാലിന്റെ ഫുട്ബോൾ പെരുമ വാനോളമുയർത്തിയ പി.സി.ആസിഫ്, ദേശീയ കാർ റാലി ചാമ്പ്യൻ പട്ടം അഞ്ച് തവണ മാറോടണച്ച് കായിക കൈരളിയുടെ അഭിമാനമായി മാറിയ മൂസ ഷരീഫ്, ജില്ലാ സീനിയർ ഡിവിഷൻ ക്രിക്കറ്റ് ലീഗിൽ നാലാം തവണയും ജേതാക്കളായ പി.സി സി പെർവാഡ്, ഡെന്മാർക്ക് അർഹൂസ് യൂണിവേഴ്സിറ്റി യൂറോപ്പിലെ യുവ ശാസ്ത്രജ്ഞന്മാർക്ക് ഏർപ്പെടുത്തിയ മേരി ക്യൂറി അവാർഡിന് അർഹനായ മൊഗ്രാൽ സ്വദേശി ഡോ.സജേഷ് പി തോമസ് , വിവിധ പ്രൊഫഷണൽ ലീഗുകളിലേക്ക് ഫുട്ബോൾ താരങ്ങളെ റിക്രൂട്ട് ചെയ്യുന്ന ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഏജൻസിയായ  ഇൻവെന്റീവ് സ്പോർട്ട്സിന്റെ ഇന്ത്യൻ പ്രതിനിധിയായി നിയമനം ലഭിച്ച മൊഗ്രാൽ ദേശീയവേദി വൈസ്.പ്രസിഡന്റ്:ഷക്കീൽ അബ്ദുല്ല  എന്നിവരെയാണ് ഉപഹാരം നൽകി അനുമോദിച്ചത്. വ്യവസായ പ്രമുഖൻ യഹ്‌യ തളങ്കര ഉദ്‌ഘാടനം ചെയ്തു.മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ്:ടി.കെ അൻവർ അധ്യക്ഷത വഹിച്ചു. കാസറഗോഡ് പ്രസ് ക്ലബ് പ്രസിഡന്റ്: ടി എ ഷാഫി മുഖ്യാതിഥിയായിരുന്നു. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ബി എൻ മുഹമ്മദലി , ഹമീദ് സ്പിക്,മാഹിൻ മാസ്റ്റർ, നിസാർ പെർവാഡ്, ടി.എം ഷുഹൈബ്, സിദ്ദീഖ് റഹിമാൻ ,നാസിർ മൊഗ്രാൽ, കുത്തിരിപ്പ് മുഹമ്മദ്, സി.എം.ഹംസ ,ടി.എം നവാസ്.ടി.എ കുഞ്ഞഹമ്മദ്  പ്രസംഗിച്ചു.  പി.സി.ആസിഫ്,മൂസ ഷരീഫ്, തോമസ് പി ജോസഫ് ,ഷക്കീൽ അബ്ദുല്ല, പി.എച്ച് ലത്തീഫ് എന്നിവർ മറുപടി പ്രസംഗം നടത്തി.ജന.സെക്രട്ടറി കെ പി മുഹമ്മദ് സ്വാഗതവും,ട്രഷറർ മുഹമ്മദ് അബ്‌കോ നന്ദിയും പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ