ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക പട്ടികയില്‍ ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ. ഹാരിസും ഇടം പിടിച്ചു. ശാന്തിനഗര്‍ നിയോജകമണ്ഡലത്തില്‍ നിന്നായിരിക്കും ഇത്തവണയും എന്‍.എ. ഹാരിസ് മത്സരിക്കുക. മൂന്നാം തവണയാണ് എന്‍ എ ഹാരിസ് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തിലേറിയാല്‍ മന്ത്രി സ്ഥാനം പ്രതീക്ഷിക്കാവുന്ന നേതാവ് കൂടിയാണ് ഹാരിസ്. വളരെയേറെ വിജയ സാധ്യത കല്പിക്കപ്പെടുന്ന സ്ഥാനാര്‍ഥികളിലൊരാള്‍ കൂടിയാണ് ഹാരിസ്. ഒട്ടനവധി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ ഹാരിസ് വന്‍ ജനപിന്തുണയുള്ള നേതാവ് കൂടിയാണ്. കര്‍ണാടകയിലെ മികച്ച നിയമസഭാ സാമാജികനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും ഹാരിസിന് ലഭിച്ചിരുന്നു. പഴയ കോണ്‍ഗ്രസ്സ് നേതാവ് എന്‍ എ മുഹമ്മദിന്റെ മകനും കാസർകോട് ജില്ലയിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയമായി ഉയർന്ന് വരുന്ന നാലപ്പാട് യുകെ മാളിന്റെ പാര്‍ട്ണറും കൂടിയാണ് ഇദ്ദേഹം. മേയ് 12നാണ് കര്‍ണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ്.
0 Comments