കത്വവ ക്രൂരതയില്‍ വരകളിലൂടെ പ്രതിഷേധിച്ച ദുര്‍ഗ മാലതിയുടെ വീടിനു നേരെ അക്രമണം: വധഭീഷണി നിലനില്‍ക്കെ അക്രമണം പാതിരാത്രിയില്‍

കത്വവ ക്രൂരതയില്‍ വരകളിലൂടെ പ്രതിഷേധിച്ച ദുര്‍ഗ മാലതിയുടെ വീടിനു നേരെ അക്രമണം: വധഭീഷണി നിലനില്‍ക്കെ അക്രമണം പാതിരാത്രിയില്‍

പാലക്കാട്: രാജ്യത്തെ ഞെട്ടിച്ച കത്വവ കൂട്ട ബലാത്സംഗ ക്രൂരതയില്‍ പ്രതിഷേധചിത്രം വരച്ച ചിത്രകാരി ദുര്‍ഗ മാലതിയുടെ വീടിനു നേരെ ആക്രമണം. ആക്രമണത്തില്‍ വീടുനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു. പാലക്കാട് മുതുമലയിലെ വീടുനു നേരെയാണ് ആക്രമണം നടന്നത്.

ഇന്നലെ രാത്രി 12 ഓടെ ആയിരുന്നു അക്രമണം. രണ്ടു ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വീട്ടിലുള്ളവര്‍ ഉറങ്ങാന്‍ കിടന്നിരുന്ന സമയത്തായതിനാല്‍ അക്രമികളെ ഇവര്‍ തിരിച്ചറിഞ്ഞില്ല. ഫേസ്ബുക്കിലൂടെ ദുര്‍ഗ മാലതിയാണ് ആക്രമണ വിവരം പുറത്തുവിട്ടത്.
പ്രതിഷേധസൂചകമായി വരച്ച ദുര്‍ഗ മാലതി വരച്ച ചിത്രം

ദുര്‍ഗ മാലതിക്കെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണിയും അസഭ്യവര്‍ഷവും ഉണ്ടായിരുന്നു. തന്റെ മോര്‍ഫ് ചെയ്ത അശ്ശീല ചിത്രങ്ങളും അക്രമികള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇവര്‍ പരാതി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ചിത്രം വരച്ച് പ്രതിഷേധിച്ചതില്‍ മാപ്പു പറയില്ലെന്നും, ഒരു മതത്തിനും എതിരല്ല തന്റെ വരയെന്നും അവര്‍ ഫെയ്‌സ്ബുക്കിലുടെ വ്യക്തമാക്കിയിരുന്നു.


Post a Comment

0 Comments