പള്ളിക്കര: കേരളത്തിന്റെ ‘മാർട്ടിൻ ടെയ്ലർ’ ഷൈജു ദാമോദരൻ ഇന്ന് രാത്രി പള്ളിക്കരയില്‍ കാസ്ക് കല്ലിങ്കാല്‍ അഖിലേന്ത്യാ സൂപ്പർ സെവൻസ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നടക്കുന്ന അരയാൽ ബ്രദേഴ്സ് അതിഞ്ഞാൽ(റോയൽ ട്രാവൽസ് കാലിക്കറ്റ്) V/S പാസ്ക്ക് കുണിയ (ഉഷ എഫ് സി തൃശ്ശൂർ) മത്സരത്തിന്റെ കമന്ററി പറയും. കേരളത്തിന്റെ ഫുട്ബോൾ പ്രേമത്തെ വളർത്തുന്നതിൽ ഷൈജു ദാമോദരന്റെ കമന്ററിയും വലിയ പങ്കു വഹിച്ചിരുന്നു.
സുഷാന്ത് മാത്യുവിന്റെ കാലിൽ നിന്ന് ഒരു മഴവില്ല്, കോപ്പലാശാന്റെ കപ്പൽ, ഈ സീസണിലെ ഓട് മുംബൈ കണ്ടം വഴി, ശുക്രൻ ഹബീബി അൽഫ് മറ… തുടങ്ങി അനേകം ഷൈജു കമേന്ററികൾ കേരളത്തിലെ ഫുട്ബോൾ പ്രേമികളെ ആവേശ കൊടുമുടിയിൽ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഐ എസ് എല്ല് ഫൈനലിന് സ്റ്റാർ സ്പോർട്സിനേക്കാൾ പ്രേക്ഷകർ ഏഷ്യാനറ്റ് മൂവീസിലൂടെ കളി കണ്ടതു ഷൈജു ദാമോദരൻ എന്ന ഒറ്റ ഒരാൾ കാരണമായിരുന്നു.
ഇന്നത്തെ മത്സരം രാത്രി കൃത്യം 8.00 മണിക്ക് നടക്കും. പ്രവേശനം പാസ് മൂലം.
0 Comments