ബേഡകം സെവന്‍സ്: യുണൈറ്റഡ് ചിത്താരി ജേതാക്കള്‍

ബേഡകം സെവന്‍സ്: യുണൈറ്റഡ് ചിത്താരി ജേതാക്കള്‍

ബേഡഡുക്ക: ബേഡഡുക്ക വിന്നേഴ്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് സംഘടിപ്പിച്ച കെ.എം. സുരേഷ് മെമ്മോറിയല്‍ എവര്‍റോളിംഗ് സ്വര്‍ണ്ണക്കപ്പിനും കാരക്കുന്ന് സുലൈമാന്‍ മെമ്മോറിയല്‍ ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും മിഡില്‍ ഫ്രണ്ട്സ് ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള കെ.എം. സുരേഷ് മെമ്മോറിയല്‍ ജില്ലാതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ യുണൈറ്റഡ് ചിത്താരി ജേതാക്കളായി. എച്ച്.എസ്. കാഞ്ഞങ്ങാടിനോടാണ് ഫൈനല്‍ മത്സരത്തില്‍ യുണൈറ്റഡ് ചിത്താരി ഏറ്റുമുട്ടിയത്.  ബേഡഡുക്ക ന്യൂ ജി.എല്‍.പി സ്കൂള്‍ ഗ്രൌണ്ടിലാണ് മത്സരങ്ങള്‍ നടന്നത്. ജില്ലയിലെ പ്രമുഖ പതിനാറ് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:സി.രാമചന്ദ്രന്‍ സമ്മാനദാനം നിര്‍വഹിച്ചു. ആര്‍.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. പി.വി സതീശന്‍ നായര്‍, ടി.അപ്പ, രൂപേഷ് എ.കെ. എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

Post a Comment

0 Comments