കാസർഗോഡ്: ഇന്ധനവില വർധനവിന്റെ പേരിൽ എണ്ണക്കന്പനികൾ നടത്തുന്ന പകൽക്കൊള്ളയ്ക്കെതിരേ വ്യത്യസ്തരീതിയിലുള്ള പ്രതിഷേധവുമായി യുവാക്കൾ രംഗത്ത്. മുള്ളേരിയക്കു സമീപത്തെ മൂടാകുളം ഡിവൈഎഫ്ഐ യൂണിറ്റാണ് വ്യത്യസ്തരീതിയിലുള്ള പ്രതിഷേധം സംഘടിപ്പിക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി മൂടാകുളം ആലിന്റടി ഗ്രൗണ്ടിൽ 29ന് രാവിലെ 9.30 മുതൽ ക്രിക്കറ്റ് ടൂർണമെന്റ് നടത്തുകയാണിവർ. ടൂർണമെന്റിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് ഒന്നര ലിറ്റർ പെട്രോൾ ഒന്നാം സമ്മാനമായി നൽകുമെന്നും പെട്രോൾ വില ഇനിയും ഭീകരമായി കൂടിയാൽ ഒന്നാം സമ്മാനത്തിന്റെ അളവിൽ മാറ്റം വരുമെന്നുമാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. ഗ്രൗണ്ട് ഫീയായി 150 രൂപയാണ് ഓരോ ടീമും നൽകേണ്ടത്.
0 Comments