ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു

ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു

കാഞ്ഞങ്ങാട്: എം.എസ്.എഫ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  നടത്തുന്ന രണ്ടാമത് അഡ്വ: ഹബീബ് റഹ്മാന്‍ സ്മാരക ഏകദിന സെവൻസ് ഫുട്ബോള്‍ ടൂർണ്ണമെന്റിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു.

എം.എസ്.എഫിന്റെ സമുന്നതനായ നേതാവായിരുന്ന അഡ്വ: ഹബീബ് റഹ്മാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയുള്ള ട്രോഫിയും 30000 രൂപ കാഷ് പ്രൈസും ജേതാക്കൾക്ക് സമ്മാനിക്കുന്നു. മികച്ച 16 ടീമുകളെ അണിനിരത്തിക്കൊണ്ട് നടത്തുന്ന ടൂർണമെന്റ് 2018 മെയ് 6 ഞായറാഴ്ച രാവിലെ 9 മുതൽ ചിത്താരി ജമാഅത്ത് ഹയർസെക്കണ്ടറി സ്കൂളിൽ വെച്ചാണ് മത്സരങ്ങള്‍ നടക്കുക. രജിസ്റ്റർ ചെയ്യാനാഗ്രഹിക്കുന്ന ടീമുകൾ 89073384477, 9961032743, 9656124202 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Post a Comment

0 Comments