തച്ചങ്ങാട് വോളി ഫെസ്റ്റ് ഇന്ന് ഫൈനൽ

LATEST UPDATES

6/recent/ticker-posts

തച്ചങ്ങാട് വോളി ഫെസ്റ്റ് ഇന്ന് ഫൈനൽ

പള്ളിക്കര: രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പുരുഷ-വനിതാ വോളി ഫെസ്റ്റിൽ ആവേശകരമായ മത്സരങ്ങൾ കാണാൻ ജനങ്ങളുടെ വൻ തിരക്ക്. തച്ചങ്ങാട് ഗവ: ഹൈസ്ക്കൂൾ മൈതാനിയിലെ ഫ്ലെഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ വൈകുന്നേരം 7 മണിക്ക് വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തിൽ ഫൈനൽ മത്സരം നടക്കും.
കഴിഞ്ഞ മത്സരത്തിൽ വനിതാ വിഭാഗത്തിൽ സൗത്ത് സെൻട്രൽ റെയിൽവേ 1 നെതിരെ 3 സെറ്റുകൾക്ക് സായി തലശ്ശേരിയെ പരാജയപ്പെടുത്തി. പുരുഷവിഭാഗത്തിൽ ആദ്യ മത്സരത്തിൽ  കൊച്ചിൻ കസ്റ്റംസ് മുംബൈ സ്പൈക്കേർസിനെ തുടർച്ചയായ 3 സെറ്റുകൾക്ക് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ കെ.എസ്.ഇ.ബി    ഐ.സി എഫിനെ 2 നെതിരെ 3 സെറ്റുകൾക്ക്പരാജയപ്പെടുത്തി.
ഇന്ന് വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ കേരളാ പോലീസ് കരുത്തരായ സതേൺ റെയിൽവെയെ നേരിടും പുരുഷവിഭാഗത്തിൽ ആദ്യ സെമി ഫൈനൽ നേരിടുന്ന കേരളാ പോലീസും മുംബൈ സ്പൈക്കേർസും തമ്മിലുള്ള മത്സര വിജയിയും രണ്ടാമത്തെ സെമി ഫൈനൽ മത്സരത്തിൽ കൊച്ചിൻ കസ്റ്റംസ് ഒ.എൻ.ജി.സി. ഡെറാഡൂണും തമ്മിലുള്ള മത്സര വിജയിയായിരിക്കും ഫൈനൽ മത്സരം നേരിടുന്നത്. കൊച്ചിൻ കസ്റ്റംസിന് വേണ്ടി അന്തർദേശിയ താരം വിപിൻ ജോർജ് ഫൈനൽ മത്സരത്തിൽ എത്തിയാൽ കളികളത്തിലിറങ്ങും. പുരുഷ-വനിതാ മത്സര വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകും

Post a Comment

0 Comments