കാഞ്ഞങ്ങാട്: ജില്ലയില്‍ പെയ്ത മഴയില്‍ കാഞ്ഞങ്ങാട്ടെ മല യോര മേഖലയില്‍ കനത്ത നാശം വിതച്ചു. പനത്തടി കോളിച്ചാല്‍ കൊളപ്പുറത്ത് വാടക വീട്ടില്‍ താമസിക്കുന്ന ശാരദക്ക് വീടിന്റെ മേല്‍ക്കുര ഷീറ്റ് തകര്‍ന്ന് ശാരദയുടെ മുഖത്ത് പരി ക്കേറ്റു. പ്രന്തര്‍കാവില്‍ വീട് തകര്‍ന്ന് വീണ് കെ ഗോവിന്ദന് സാരമായി പരിക്കേറ്റു. എം ചാക്കോയുടെ വാടക വീട് തകര്‍ന്ന് ആറു അന്യ സംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങള്‍ പെരുവഴിയിലായി. ടോമി, ലിജോ, ജോണ്‍, അപ്പച്ചന്‍, ഉസ്്മാന്‍, തോമസ്, മാ്ത്യു, ബിജു, ജോസ് തുടങ്ങി നിരവധി പേരുടെ അറുനു റോളം റബ്ബര്‍ മരങ്ങള്‍ കാറ്റില്‍ നിലം പൊത്തി.
മടിക്കൈ ചാളക്കടവ് ഉണ്ണിയുടെ വീട്ടിന് മുകളില്‍ മരം വീണ് വീട്പൂര്‍ണ്ണമായും തകര്‍ന്നു. മടിക്കൈ കക്കാട്ട്, പള്ളത്തുവയല്‍, പുതിയകണ്ടം, മൂലായിപ്പള്ളി, പുളിക്കാല്‍, ചാളക്കടവ്, കണിച്ചിറ, മണക്കടവ് തുടങ്ങി നിരവധി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നേന്ത്രവാഴകള്‍ കാറ്റില്‍ തകര്‍ന്നു. കള്ളാറിലെ പള്ളത്തുവയില്‍ പി.വി ബാബു, വി രാജീവന്‍, വിനോദ്, കുഞ്ഞിരാമന്‍, തമ്പാന്‍, എ.എം രവി, ദാമോദരന്‍ എന്നിവരുടെ കുലച്ച നാനൂറോളം നേന്ത്രവാഴകള്‍ കാറ്റില്‍ ഒടിഞ്ഞു.
കള്ളാര്‍ പനത്തടി പഞ്ചായത്തില്‍ ഒരു കോടി രൂപ നഷ്ടം കണകാക്കുന്നു. പതിനഞ്ച് വീടുകള്‍ ഭാഗീകമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലായി രണ്ടായിര ത്തോളം റബര്‍ മരങ്ങള്‍ കട പൊഴുകി വീണു. കൊളപ്പുറത്ത് ട്രാന്‍സ് ഫോര്‍മര്‍ മറിഞ്ഞ് വീണു. ബളാ ന്തോട്, രാജപുരം സെക്ഷനുകളിലെ എണ്‍പ തോളം വൈദ്യുതി തൂണുകള്‍ തകര്‍ന്ന് വീണു.വ്യാപകമായ കൃഷി നാശവുമുണ്ട്. കവുങ്ങ്, തെങ്ങ് മുതലായ കാര്‍ഷിക വിളകള്‍ നശിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ