പഴയങ്ങാടിയില്‍ പകല്‍ നേരത്ത് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; ജീവനക്കാര്‍ ജുമുഅക്ക് പോയപ്പോള്‍ കൊള്ളയടിച്ചത് അഞ്ച് കിലോ സ്വര്‍ണ്ണം
പഴയങ്ങാടി: കണ്ണൂര്‍ ജില്ലയി ലെ പഴയങ്ങാടി ബസ് സ്റ്റാന്റി ലെ അല്‍ഫ തീബി ജ്വല്ലറിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. വെള്ളിയാഴ്ച ഉച്ചാ യോ ടെയാണ് സംഭവം. ജീവനക്കാര്‍ ജുമുഅ നമസ്‌കാരത്തിന് പള്ളിയില്‍ പോയ സമയത്ത് പൂട്ട് പൊളിച്ച് അകത്ത് കയറി ജ്വല്ലറിയിലുളള മുഴുവന്‍ സ്വര്‍ണ്ണവും മോഷ്ടിക്കുകയായിരുന്നു. ജ്വല്ലറിയു ടെ രണ്ട് പൂട്ടുകള്‍ പൊളിച്ച് അകത്ത് കയറി സിസ്റ്റം അടക്കം മോഷ്ടിച്ചാണ് കടന്ന് കളഞ്ഞിരിക്കുന്നത്. ഏക ദേശം അഞ്ച് കി. ലോ സ്വര്‍ണ്ണം മോഷണം പോയതായി കണകാക്കുന്നു. അടുത്തുള്ള ഫാന്‍സി കടയു ടെ കാമറ കര്‍ട്ടനിട്ട് മൂടിയാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. ഈ ജ്വല്ലറിക്ക് മുമ്പില്‍ തന്നെ ബസ് സ്റ്റാന്റില്‍ നിരവധി ആളുകള്‍ ഉണ്ടായിരി ക്കെ വെറും ഒന്ന്, രണ്ട് മണിക്കൂറില്‍ നടന്ന കൊള്ള ഞെട്ടിച്ചിരിക്കുകയാണ്. പഴയങ്ങാടി പൊലിസ് സ്ഥല ത്തെത്തിയിട്ടുണ്ട്. തളിപറമ്പ് ഡി.വൈ.എസ്.പി കെ.വി വേണു ഗോപാലി ന്റെ നേതൃത്വത്തില്‍ പൊലിസ് അ ന്വേഷണം തുടങ്ങി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ