ശനിയാഴ്‌ച, ജൂൺ 09, 2018
കാഞ്ഞങ്ങാട്: മഴ പെയ്തതോടെ അജാനൂര്‍ തെക്കെപ്പുറം കെ.എസ്.ടി.പി റോഡ് ഇക്കുറിയും പുഴയായി മാറി. നേരത്തെയും അശാസ്ത്രീയമായ രൂപത്തില്‍ നടത്തിയ റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി മഴ വെള്ളം എവിടെയും പോകാന്‍ പറ്റാത്ത രൂപത്തിലായതോടെയാണ് കാഞ്ഞങ്ങാട് തെക്കെപ്പുറം റോഡ് പുഴയായി മാറിയിരിക്കുന്നത്. ഒരുപാട് തവണ ഇക്കാര്യം കെ.എസ്.ടി.പി അധികൃതരോട് സംസാരിച്ചിട്ടും കെ.എസ്.ടി.പി റോഡ് പ്രവര്‍ത്തിയുടെ ഏക ദേശം പണി പൂര്‍ത്തിയായിട്ടും പരിഹാരമില്ലാത്തയവസ്ഥയില്‍ തെക്കെപ്പുറകാര്‍ക്ക് ദുരിതമായി മാറുകയാണ് മഴ. മഴ ശക്തമായി പെയ്തതിനെ തുടര്‍ന്ന് മന്‍സൂര്‍ ആസ്പത്രിക്ക് സമീപത്ത് വാഹനങ്ങള്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ പോകുന്നത് വലിയ പ്രയാസത്തിലാണ്. തെക്കെപ്പുറത്ത് ദുരിതപൂര്‍ണ്ണമായ അവസ്ഥ പരിഹരിക്കണ മെന്നാവശ്യം ശക്തമാകുകയാണ്. കെ.എസ്.ടി.പി പണി ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. നഗരത്തില്‍ ടൈല്‍സ് കൂടി പതിപ്പിക്കാന്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. കൃത്യമായ ഇടപെടല്‍ നടന്നി ല്ലെങ്കില്‍ കെ.എസ്.ടി.പി പണി പൂര്‍ത്തീകരിച്ച് പോകുകയും തെക്കെപ്പുറത്തുകാര്‍ മഴ കാരണം ദുരിതത്തിലാകുകയും ചെയ്യും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ