ഞായറാഴ്‌ച, ജൂൺ 10, 2018
ഗുരുഗ്രാം: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയ അധോലോക നേതാവ് സമ്പത്ത് നെഹ്‌റ അറസ്റ്റില്‍. ഹരിയാന പോലീസിന്റെ പ്രത്യേക ദൗത്യസേനയാണ് ബുധനാഴ്ച ഹൈദരാബാദില്‍വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കാനായി ഗുരുഗ്രാമില്‍ എത്തിച്ചു.
സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുകയും അതിനായി ശ്രമങ്ങള്‍ നടത്തുകയും ചെയ്തത് സമ്പത്ത് നെഹ്‌റയായിരുന്നെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. ഇതിനായി ഇയാള്‍ മുംബൈയില്‍ രണ്ടു ദിവസം ചിലവഴിച്ചിരുന്നു. ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലെ സല്‍മാന്റെ വീട്ടിലും പരിസരങ്ങളിലും എത്തുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. നടന്റെ യാത്രകളും പോക്കുവരവുകളും രേഖപ്പെടുത്തുകയും അക്രമണത്തിന് ഉചിതമായ സ്ഥലവും ആവശ്യമായ ആയുധവും നിശ്ചയിക്കുകയും ചെയ്തതായും ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുണ്ടെന്ന് പ്രത്യേക ദൗത്യസംഘത്തിന്റെ തലവന്‍ സതീഷ് ബാലന്‍ പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ