മുംബൈ: മലമുകളില്‍ നിന്നും സെല്‍ഫി എടുക്കുന്നതിനിടെ ബാലന്‍സ് നഷ്ടപെട്ട് യുവതി താഴെവീണ് മരിച്ചു. 900 അടി താഴ്ചയിലുള്ള താഴ്‌വരയിലേക്കാണ് യുവതി പതിച്ചത്.
35കാരിയായ ന്യൂഡല്‍ഹി സ്വദേശിനിയായ സരിത ചൗഹാന്‍ ആണ് ഇത്തരത്തില്‍ മരിച്ചത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മുംബൈ അടുത്തുള്ള മതെരാന്‍ മലനിരകളില്‍ എത്തിയതായിരുന്നു ദമ്പതിമാര്‍.
ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. മതെരാനിലുള്ള ലൂയിസ പോയിന്റില്‍ വച്ച് സെല്‍ഫിയെടുക്കുകയായിരുന്നു ഇവര്‍. അവിടുത്തെ ശക്തമായ കാറ്റില്‍ ബാലന്‍സ് തെറ്റിയ ഇവര്‍ താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് മൊഴി നല്‍കി. സംഭവസമയത്ത് ഭര്‍ത്താവ് രാം മോഹന്‍ ചൗഹാനും കുട്ടികളും ഒപ്പമുണ്ടായിരുന്നു.
ഇന്നലെ രാവിലെ മുതല്‍ പോലീസ് ആദിവാസി സംഘത്തിന്റെയും പര്‍വതാരോഹകരുടേയും സഹായത്തോടെ തിരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
മുംബൈയില്‍ നിന്നും 90 കിലോമീറ്റര്‍ മാത്രം അകലെയുള്ള വിനോദസഞ്ചാര കേന്ദ്രമാണ് മതെരാന്‍ മലനിരകള്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ