വ്യാഴാഴ്‌ച, ജൂൺ 21, 2018
കൊച്ചി: എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ അറസ്റ്റ് കോടതി തടഞ്ഞു. എഡിജിപിയുടെ മകളെ അപമാനിച്ചുവെന്ന് കാണിച്ച് ഗവാസ്‌കര്‍ക്കെതിരെ ജാമ്യാമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. തനിക്കെതിരെ കള്ളകേസുകളാണ് എടുത്തിരിക്കുന്നതെന്നും അവ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഗവാസ്‌കര്‍ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ കേസിന്റെ മെരിറ്റിലേക്ക് കടക്കാന്‍ ഈ ഘട്ടത്തില്‍ തയ്യാറാകാതിരുന്ന കോടതി, ജൂലായ് നാലു വരെ ഗവാസ്‌കറുടെ അറസ്റ്റ് പാടില്ലെന്ന് ഉത്തരവിട്ടു. ഹര്‍ജി ജൂലായ് നാലിന് വീണ്ടും പരിഗണിക്കും. കേസിലെ രണ്ട് കേസ് ഡയറികളും ഹാജരാക്കണമെന്ന് കോടതി പോലീസിനോട് നിര്‍ദേശിച്ചു.

എഡിജിപിയുടെ മകളുടെ മര്‍ദ്ദനത്തില്‍ കഴുത്തിന് സാരമായി പരുക്കേറ്റ ഗവാസ്‌കര്‍ ചികിത്സയിലാണ്. എഡിജിപിയുടെ മകള്‍ക്കെതിരെ നിസാര കുറ്റങ്ങള്‍ ചുമത്തിയപ്പോള്‍ ജാമ്യം പോലും ലഭിക്കാത്ത ഗുരുതരമായ കുറ്റങ്ങളാണ് ഗവാസ്‌കര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ