കല്ല്യാണ്‍ :അമിത ഫോണ്‍ ഉപയോഗം ചോദ്യം ചെയ്ത ഭര്‍ത്താവിനെ യുവതി ക്വോട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. 30 ലക്ഷം രൂപയ്ക്കാണ് യുവതി ഭര്‍ത്താവിനെ കൊല്ലാനായി ഗുണ്ടകളുമായി കരാറിലേര്‍പ്പെട്ടത്. മുംബൈ കല്ല്യാണ്‍ സ്വദേശിയായ ശങ്കര്‍ ഗെയ്ക്ക്‌വാദിനെയാണ് ഗുണ്ടകളുമായി ചേര്‍ന്ന് ഭാര്യ ആശ ഗെയ്ക്ക്‌വാദ് (32) കൊല്ലപ്പെടുത്തിയത്.
കഴിഞ്ഞ മെയ് 18 ന് ശങ്കറിനെ കാണാനില്ലെന്ന് പറഞ്ഞ് ആശ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മെയ് 21 ന് ശങ്കറിന്റെ മൃതദേഹം ബദ്‌ലാപുരയിലെ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആശ പിടിയിലാകുന്നത്.
ആശയോടൊപ്പം ക്വൊട്ടേഷന്‍ സംഘത്തിലെ മുഖ്യ കണ്ണിയായ ഹിമാന്‍ഷു ദുബെയിനേയും (22) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൃത്യം നടത്തുന്നതിനുള്ള 30 ലക്ഷത്തിന്റെ അഡ്വാന്‍സ് തുകയായ 4 ലക്ഷം രൂപ യുവതി ഹിമാന്‍ഷുവിനാണ് നല്‍കിയിരുന്നത്.
നാലംഗ സംഘമാണ് കൃത്യം നടത്തിയത്. മെയ് 18 ാം തീയ്യതി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വരികയായിരുന്ന ശങ്കറിനെ ഗുണ്ടകള്‍ തടഞ്ഞു നിര്‍ത്തിയതിന് ശേഷം ഒരു ഓട്ടോയില്‍ കയറ്റി തട്ടിക്കൊണ്ട് പോവുകയുമായിരുന്നു. ഇതിന് ശേഷം ശങ്കറിനെ ഇവര്‍ കൊലപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഗുണ്ടകളുമായി ആശ ബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ യുവതി സത്യം വെളിപ്പെടുത്തുകയായിരുന്നു.
തന്നെ കോള്‍ ചെയ്യുവാനും ഫോണില്‍ ചാറ്റ് ചെയ്യാനും ഭര്‍ത്താവ് സമ്മതിക്കാറില്ലെന്നും ഇതിനെ തുടര്‍ന്നാണ് ശങ്കറിനെ കൊലപ്പെടുത്തിയതെന്നും യുവതി പറഞ്ഞു. എന്നാല്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് ആശ ശങ്കറിനെ കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.

0 Comments