മലപ്പുറം: എടപ്പാളില്‍ പത്ത് വയസുകാരി തിയേറ്ററില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ തിയേറ്ററിന്റെ ഉടമയെ പൊലിസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ ഗോവിന്ദ തിയേറ്ററിന്റെ ഉടമസ്ഥന്‍ സതീശനെയാണ് അറസ്റ്റ് ചെയ്തത്. പീഡനവിവരം യഥാസമയം പൊലിസിനെ അറിയിച്ചില്ലെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കുറ്റവും ചുമത്തിയാണ് അറസ്റ്റ്.
സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തൃത്താലയിലെ പ്രമുഖ വ്യവസായി ആയ മൊയ്തീൻ കുട്ടിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

0 Comments