സുഹൃത്തിന്റെ വഞ്ചനിയില്‍ കുരുങ്ങി കുവൈത്ത് ജയിലിലായ റാഷിദ് കുവൈത്ത് അമീറിന്റെ പൊതുമാപ്പില്‍ മോചിതനായി നാട്ടിലെത്തി

സുഹൃത്തിന്റെ വഞ്ചനിയില്‍ കുരുങ്ങി കുവൈത്ത് ജയിലിലായ റാഷിദ് കുവൈത്ത് അമീറിന്റെ പൊതുമാപ്പില്‍ മോചിതനായി നാട്ടിലെത്തി

കാഞ്ഞങ്ങാട്:  സുഹൃത്തിനാല്‍ വഞ്ചിക്കപ്പെട്ട് കഴിഞ്ഞ രണ്ടര വര്‍ഷമായി കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന ഹോസ്ദുര്‍ഗ് കടപ്പുറത്തെ റാഷിദ് കുവൈത്ത് അമീറിന്റെ പൊതുമാപ്പില്‍ മോചിതനായി നാട്ടില്‍ തിരിച്ചെത്തി. ജയില്‍ തടവുകാര്‍ക്ക് കുവൈത്ത് അമീര്‍  നല്‍കിയ ഇളവുകളുടെ ആനുകൂല്യത്തിലാണ് റാഷിദ് മോചിതനായി നാട്ടിലെത്തിയിരിക്കുന്നത്.   2014 ജൂണ്‍ 26 നാണ് റാഷിദ് മയക്കു മരുന്ന് കേസില്‍ കുവൈത്ത് വിമാനത്താവളത്തില്‍ പിടിയിലാവുന്നത്. സുഹൃത്തായ കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്വദേശി ഫവാസ്, കുവൈത്തിലുള്ള ബന്ധുക്കള്‍ക്ക്  നല്‍കാന്‍ ഏല്‍പ്പിച്ച പൊതി പിന്നീട് മയക്കുമരുന്ന് ആണെന്ന് കണ്ടെത്തിയ തോ ടെയാണ് റാഷിദ് ജയിലാലയത്. നാട്ടിലും വി ദേശത്തും ഏ റെ വാര്‍ത്ത പ്രാധാന്യമായിരുന്നു ഈ സംഭവത്തിനുണ്ടായിരുന്നത്.  നിരപരാധിയായ റാഷിദിനെ ജയിലിലിന്നിറക്കാന്‍ നിരവധി സംഘടനകളും നാട്ടുക്കാരും അന്ന് രംഗത്തിറങ്ങിയിരുന്നു. നിര്‍ധനരായ കുടുംബത്തിന്റെ ആശ്രയമായ റാഷിദിനായി നിയമസഹായമടക്കമുളള കാര്യങ്ങള്‍ എല്ലാ ഭാഗത്ത് നിന്നും നല്‍കിയിരുന്നു. റാഷിദിനെ വഞ്ചിച്ച സുഹൃത്ത് ഫവാസിനെതിരെ ഫയല്‍ ചെയ്ത ഒരു കേസ് ഇപ്പോഴും നാട്ടില്‍ നടന്ന് വരുന്നുണ്ട്. കേസില്‍ എതിര്‍ കക്ഷിയായി കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന ഫവാസോ കുടുംബ മോ ഹാജരാവാത്തതിനാല്‍ ഇതുവരെ കേസ് എങ്ങു മെത്തിയില്ല. റാഷിദ് ജയിലില്‍ കഴിയവെ പിതാവ് അബൂബക്കര്‍ 2016 മാര്‍ച്ച് 18 ന് നിര്യാതനാവുകയും ചെയ്തു.   തന്റെ കേസ് നടത്തിപ്പിനും മോചനത്തിനുമായി സാമ്പത്തികമായും ശാരീരികമായും കുവൈത്തിലെ കെ.എം.സി.സി, കെ.കെ.എം.എ തുടങ്ങി എല്ലാ സാമൂഹിക സന്നദ്ധ സംഘടനകളും പ്രവര്‍ത്തിച്ചിരുന്നതായി റാഷിദ് പറഞ്ഞു. തന്നെ പോലെ മയക്കുമരുന്ന് കേസില്‍ വഞ്ചിതരായി കുടുങ്ങി പോയ നിരവധി പേര്‍ ഇപ്പോഴും കു വൈത്ത് ജയിലിലുള്ളതായും റാഷിദ് പറയുന്നു.    കേസില്‍ പിടിക്കപ്പെട്ട ആദ്യ നാളുകളില്‍ ശിക്ഷ വരുന്നതിന് മുമ്പ് ഒരു മാസക്കാലം ജാമ്യത്തിലിറങ്ങാന്‍ 1500 കുവൈത്ത് ദീനാര്‍ കെട്ടിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്നാണ് 5 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. അതോടെയാണ് വീണ്ടും ജയിലിലായത്. മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ശിക്ഷ ശരിവെക്കുകയായിരുന്നു. തുടര്‍ന്ന് കുവൈത്തിലെ ഷുവൈക്ക് സെന്‍ട്രല്‍ ജയിലിലായിരുന്നു റാഷിദിന്റെ ഇക്കാലമത്രയുമുള്ള തടവ് ജീവിതം.   അനുഭവങ്ങളില്‍ നിന്ന് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് റാഷിദ് പറഞ്ഞത് ഇങ്ങനെയുള്ള കാര്യങ്ങളില്‍ സ്വന്തം മാതാപിതാക്കളെ പോലും വിശ്വസിക്കാന്‍ കഴിയില്ല എന്നാണ്. കുടാതെ ഇപ്പോഴും നാട്ടിലില്‍നിന്നടക്കം ഇത്തരം ചതിയില്‍പ്പെട്ട്  ഒട്ടെറെ ചെറുപ്പക്കാര്‍ കുടുങ്ങി പോകുന്നതിലും റാഷിദിന് വിഷമമുണ്ട്.     കുഞ്ഞായിശയാണ് റാഷിദിന്റെ മാതാവ്. അവിവാഹിതനായ റാഷിദിന്റെ ഏക സഹോദരി റാഷിദ.


Post a Comment

0 Comments